ഇത് മറന്നാൽ കോഹ്ലിക്ക് മോശം ഫോമിൽ തുടരാം :മുന്നറിയിപ്പ് നൽകി സഞ്ജയ്‌ മഞ്ജരേക്കർ

Kohli vs England 1

ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ലീഡ്സിലെ തോൽവി വളരെ അധികം നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ചരിത്രജയം നേടിയ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ ലീഡ്സിലെ ടെസ്റ്റിൽ പൂർണ്ണമായിട്ടൊരു തോൽവി വഴങ്ങേണ്ടി വന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ എല്ലാം നിരാശ സമ്മാനിച്ചപ്പോൾ ഇംഗ്ലണ്ട് ടീമും നായകൻ ജോ റൂട്ടും തലയുയർത്തിയാണ് മടങ്ങിയത്. നിലവിൽ ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റ ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പരയിൽ ജയിക്കേണ്ടത് ഇരു ടീമിനും പ്രധാനമാണ്.

Virat Kohli batting

ഇന്ത്യൻ ടീമിന്റെ ലീഡ്സിലെ ഇന്നിംഗ്സ് തോൽവിക്കുമൊപ്പം വളരെ അധികം ചർച്ചാവിഷയമായി മാറുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമാണ്. കരിയറിലെ ഏറ്റവും മോശം ഫോമിലുള്ള കോഹ്ലി ബാറ്റിങ്ങിൽ താളം കണ്ടെത്താത്തത് ടീമിന്റെ ബാറ്റിങ് നിരയുടെ താളം തെറ്റിക്കുന്നുണ്ട്.വരുന്ന രണ്ട് ടെസ്റ്റിലും നായകൻ കോഹ്ലി തന്റെ പഴയ ബാറ്റിങ് ഫോമിലേക്ക് എത്തുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകർ എല്ലാം.

അതേസമയം ടെസ്റ്റ്‌ പരമ്പരയിലടക്കം കഴിഞ്ഞ കുറച്ച് മാസങ്ങളായി നായകൻ കോഹ്ലിക്ക് ബാറ്റിങ്ങിൽ സംഭവിക്കുന്ന തെറ്റ് എന്തെന്ന് വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.”ഈ പരമ്പരയിൽ അടക്കം വിരാട് കോഹ്ലി ഓഫ്‌ സൈഡ് ട്രാപ്പിൽ വീണാണ് വിക്കറ്റ് നഷ്ടമാക്കുന്നത് എന്നും നാം കണ്ടു. ഇനി വരുന്ന മത്സരങ്ങളിൽ ഓഫ്‌ സൈഡിൽ കളിക്കുന്ന ചില ഷോട്ടുകൾ പൂർണ്ണമായി ഒഴിവാക്കുവാൻ കോഹ്ലി തയ്യാറാവണം. ഇല്ലേൽ പരമ്പരയിൽ വീണ്ടും കോഹ്ലിക്ക് നിരാശപെടേണ്ടി വരും.2014ലെ മോശം പര്യടനത്തിന്റെ ഓർമ്മകൾ കോഹ്ലിക്ക് വീണ്ടും ഓർക്കേണ്ടി വരും “സഞ്ജയ്‌ മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.
Virat Kohli vs England e1630159747992

നിലവിൽ കോഹ്ലിക്ക് വളരെ മോശമായ ഒരു വർഷമാണ് 2021.ഈ വർഷമാണ് കോഹ്ലിക്ക് ഗോൾഡൻ ഡക്കിന്റെയും റെക്കോർഡുകൾ സ്വന്തമാക്കിയത്. അവസാന 50 അന്താരാഷ്ട്ര ഇന്നിങ്സിൽ ഒരു സെഞ്ച്വറി നേടാത്ത ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി മാറി. കോഹ്ലിക്ക് പക്ഷേ അവസാനമായി കളിച്ച 18 ടെസ്റ്റിലും സ്കോർ മൂന്നക്കം കടക്കാൻ കഴിഞ്ഞിട്ടില്ല. 

Scroll to Top