കഴിഞ്ഞവർഷം ഐപിഎൽ അവസാനത്തോടെയായിരുന്നു വിരാട് കോഹ്ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഇത്തവണ ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും ടീമിലെത്തിയ ഡ്യൂപ്ലസി ആണ് ആർ സി ബിയെ നയിക്കുന്നത്. ഇപ്പോഴിതാ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം കൈമാറിയത് പോലെ രോഹിത് ശർമയും ചെയ്യുമെന്ന് തനിക്കു തോന്നുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ.
മുംബൈ ഇന്ത്യൻസിലെ കപ്പിത്താൻ വേഷം പൊള്ളാർഡിന് രോഹിത് ശർമ കൈമാറിയേക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ക്യാപ്റ്റൻ സ്ഥാനം കൈമാറി സ്വാതന്ത്രത്തോടെ കളിക്കാൻ രോഹിത് ശർമയ്ക്ക് ആകും എന്നാണ് അദ്ദേഹം പറഞ്ഞത്.
പൊള്ളാർഡ് മികച്ച ഇന്‍റർനാഷണൽ ക്യാപ്റ്റൻ കൂടിയാണെന്നും താരം പറഞ്ഞു.രോഹിത് ശർമ കുറച്ച് സെൽഫിഷ് ആകണമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഐപിഎൽ കളിക്കുന്നതിനേക്കാൾ മികച്ചതായി അദ്ദേഹം ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ടെന്നും അതിനു കാരണം അദ്ദേഹം സ്വയം കാര്യം നോക്കുന്നത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലു സീസണുകളിൽ ആയി രോഹിത് ശർമയുടെ സ്ട്രൈക്ക് റേറ്റ് 150നും 160 നും ഇടയിലാണ്.
അതേസമയം ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ നാലു മത്സരങ്ങളും തോറ്റു കൊണ്ടാണ് മുംബൈ തുടങ്ങിയിരിക്കുന്നത്. ഇന്ന് പഞ്ചാബിനെതിരെ ആണ് മുംബൈയുടെ അഞ്ചാം മത്സരം. സീസണിലെ ആദ്യ വിജയം തേടി ആയിരിക്കും നീലപ്പട ഇന്ന് ഇറങ്ങുന്നത്.