ഇനി കളിക്കാൻ സാധിക്കുമോ എന്ന് അറിയില്ല എന്ന് ഞാൻ പറഞ്ഞു. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് ആവശ്യം എന്ന് അവർ പറഞ്ഞു. പ്രണയത്തെ കുറിച്ച് മനസ്സുതുറന്ന് ശ്രീശാന്ത്.

തൻറെ ജീവിതപങ്കാളിയെയും പ്രണയത്തെയും കുറിച്ച് ആരാധകർക്ക് മുമ്പിൽ മനസ്സുതുറന്ന് ശ്രീശാന്ത്. മഴവിൽ മനോരമയിലെ പണം തരം പട എന്ന പരിപാടിക്കിടയിൽ ആണ് ശ്രീശാന്ത് മനസ്സുതുറന്നത്. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വച്ചാണ് ഭുവനേശ്വരിയെ ആദ്യമായി കണ്ടത് എന്ന് താരം പറഞ്ഞു. വിഐപി ഗാലറിയിൽ ഇരിക്കുന്ന അവളെ കണ്ടിരുന്നു. രാജസ്ഥാനിലെ ശികാവത്ത് കുടുംബത്തിൽനിന്ന് ആളാണെന്ന് ആരോ എന്നോട് പറഞ്ഞു എന്നും താരം പറഞ്ഞു.

പിന്നെ അവളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അവളുടെ കസിൻ ഓട്ടോഗ്രാഫ് ചോദിച്ചു എന്നും, ഓട്ടോഗ്രാഫ് നല്കുന്നതിൽ ഭുവനേശ്വരിയുടെ തന്‍റെ നമ്പർ വേണോ എന്ന് ചോദിച്ചു എന്നും, വേണ്ട എന്നായിരുന്നു മറുപടി എന്നും താരം പറഞ്ഞു. എന്നാൽ തന്‍റെ നമ്പർ ഭുവനേശ്വരിയുടെ കസിന് നൽകി.

images 2022 04 13T150717.991

“അന്ന് രാത്രി താൻ അവരുടെ വിളിക്കായി കാത്തിരുന്നു അങ്ങനെ രാത്രി അവർ വിളിച്ചു, എന്നാൽ അത് കസിൻ ആയിരുന്നു. അവൾക്ക് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ് എന്നായിരുന്നു മറുപടി. അന്ന് അവൾ പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. എനിക്കന്ന് 24 വയസ്സായിരുന്നു. ഒരിക്കൽ അവളോട് സംസാരിച്ചു. പക്ഷേ ആ സംസാരത്തിൽ തുടർന്നുകൊണ്ടുപോകാൻ ആയില്ല. സമ്മർദ്ദ ഘട്ടങ്ങളിൽ പലപ്പോഴും ഞാൻ അവളെ വിളിച്ചു. പിന്നെ 2011 ലോകകപ്പ് നേടിയാൽ അവളെ വിവാഹം ചെയ്യും എന്ന് ഞാൻ പറഞ്ഞു.

images 2022 04 13T150725.474

കളിപ്പിക്കാൻ നോക്കണ്ട, എൻറെ അച്ഛൻ സമ്മതിക്കേണ്ടേ എന്നായിരുന്നു മറുപടി. ലോകകപ്പിനുശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അതിനിടയിൽ അവളുടെ അമ്മ വിളിച്ച് അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. വീൽചെയറിൽ ആയിരുന്നു അന്ന് ഞാൻ. ഇനി കളിക്കാൻ സാധിക്കുമോ എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് ഞങ്ങൾക്ക് വേണ്ടത് എന്ന് അവർ പറഞ്ഞു.

images 2022 04 13T150711.888

പിന്നെ ടീമിൽ തിരിച്ചെത്തി വിവാദങ്ങൾക്കിടയിൽ അവളുടെ അച്ഛനെ കണ്ടു. ഞാൻ ജയിലിലായിരുന്നപ്പോൾ 27 ദിവസം അവൾ അടുക്കളയിലാണ് ഉറങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അവളും അന്ന് മോശം ഭക്ഷണം തന്നെയാണ് ആ കാലയളവിൽ കഴിച്ചിരുന്നത്. പിന്നീട് ആയിരുന്നു ഞങ്ങളുടെ വിവാഹം,”-, ശ്രീശാന്ത് പറഞ്ഞു.