ഐപിഎൽ മത്സരത്തിൽ ഏത് മേഖലയിലാണെങ്കിലും കുറച്ച് കൂടി മെച്ചപ്പെടാനുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പലിശീലകൻ കുമാർ സംഗക്കാരെ. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്‍റെ ഫൈനലിനു ശേഷം താരങ്ങളെ കുറിച്ചും ടീമിനെ കുറിച്ചും പലിശീലകനായ സംഗക്കാരെ മനസ്സ് തുറന്നു. എല്ലാ മേഖലയിലും ടീം ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ് ശ്രീലങ്കന്‍ ഇതിഹാസം പറഞ്ഞത്.
ബാറ്റിംഗ് എടുത്ത് നോക്കിയാൽ ആദ്യ ഘട്ടത്തിൽ ജോസ് ബട്ലർ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മയർ എന്നിവരുടെ ഭാഗത്ത് നിന്നും വലിയ തോതിൽ റൺ സംഭാവന ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും റിയാൻ പരാഗ്, ദേവ്ദത്ത് പടിക്കൽ എന്നിവർ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. പ്രധാന കളിക്കാരെ പിന്തുണച്ച് കളിക്കുന്ന താരങ്ങളിൽ നിന്നും അല്പം കൂടി മികച്ച പ്രകടനമായിരുന്നു പ്രതീക്ഷിക്കുന്നത്.
ടീമിനു വേണ്ടി വേണ്ട രീതിയിൽ സംഭാവന ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ റിയാൻ പരാഗിനെ സംഗക്കാരെ പിന്തുണച്ചു. ഈ സീസണിൽ പതിനേഴു മത്സരങ്ങളിൽ പരാഗ് സ്വന്തമാക്കിയത് ഒരു അർദ്ധ സെഞ്ചുറിയും അടക്കം 183 റൺസാണ്. മികച്ച ബാറ്ററാണ് പരാഗ്. അടുത്ത സീസണിൽ ഇതിലും മികച്ച പ്രകടനത്തിനായി പരാഗിനെ മാറ്റിയെടുക്കാൻ ശ്രെമിക്കുന്നതായിരിക്കും.
ഡെത്ത് ഓവറുകളിൽ മാത്രം തകർത്തടിക്കുന്ന താരം എന്നതിൽ ഉപരി, മധ്യനിരയിൽ കുറച്ചുകൂടി വലിയ ഇന്നിങ്സ് കളിക്കാന്‍ പാകത്തിനു വളര്‍ത്താന്‍ ശ്രമിക്കുമെന്ന് സംഗകാര അറയിച്ചു. സ്പിന്നിനും പേസ് ബോളിങ്ങിനുമെതിരെ ഒരേ മികവിൽ, വളരെ അനായാസമായി കളിക്കുന്ന താരമാണു പരാഗ് ” – സംഗകാര പറഞ്ഞു.