ധോണിയെ ഒഴിവാക്കി ലേലത്തിൽ വിടണം ; വിചിത്ര വാദവുമായി ആകാശ് ചോപ്ര

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ ആരാധകരിലും നിരാശ സമ്മാനിച്ചത് ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ. നിലവിലെ ചാമ്പ്യൻമാരായി ഈ ഐപിൽ സീസണിലേക്ക് എത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് കടന്നു പോയത് വളരെ മോശം സമയത്തിൽ കൂടെ. സീസണിന്റെ തുടക്കം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ധോണിക്ക് പകരം ജഡേജ എത്തിയപ്പോൾ സീസണിലെ പകുതിയിൽ വീണ്ടും ഇതിഹാസം താരമായ ധോണി ക്യാപ്റ്റൻ റോളിലേക്ക് വീണ്ടും എത്തി.

ഇത്തരത്തിൽ സീസണിൽ ഉടനീളം പലവിധ പ്രശ്നങ്ങൾ നേരിട്ട ചെന്നൈ സൂപ്പർ കിംഗ്സ് വരാനിരിക്കുന്ന സീസണുകളിൽ വ്യത്യസ്ത സ്‌ക്വാഡിനെ രൂപീകരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. ടീമിൽ അടിയന്തരമായി ചില മാറ്റങ്ങൾ നടപ്പിലാക്കാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റ് ഇപ്പോൾ ആലോചിക്കുന്നത്.

fotojet jpg

വരുന്ന ലേലത്തില്‍ ധോണിയെ ഒഴിവാക്കാൻ റെഡിയാകണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.വരുന്ന സീസണിന് മുൻപായി മെഗാ താരലേലം കൂടി നടന്നാല്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാകുക. ഈ പ്രധാന മൂന്ന് താരങ്ങളില്‍  ധോണിയുണ്ടാകരുത് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ധോണിക്ക് 15 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം നൽകുന്ന പ്രതിഫലം. ധോണിയെ മെഗാ ലേലത്തിലേക്ക് നൽകിയാൽ ചെന്നൈക്ക് ഈ 15 കൊടി രൂപ ലേലത്തിൽ യൂസ് ചെയ്യാൻ കഴിയും. ഇതാണ് ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്.

dhoni ipl 2020 bcci 1633331881814 1633331889602

“ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ തന്നെ ഐക്കൺ താരമാണ് ധോണി. എന്നാൽ ഞാൻ പറയുക അദ്ദേഹത്തെ നെക്സ്റ്റ് ലേലത്തിൽ വിട്ടുനൽകുക. അത്‌ വഴി 15 കോടി രൂപ ചെന്നൈ ടീമിന് നേടാൻ സാധിക്കും. കൂടാതെ കാർഡ് വഴി ധോണിയെ ലേലത്തിൽ കുറഞ്ഞ തുകക്ക് വീണ്ടും ടീമിലേക്ക് എത്തിക്കാനും അവർക്ക് സാധിക്കും. ബാക്കി തുകക്ക് മികച്ച താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിക്കാൻ കൂടി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് കഴിയും ” മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു.