ഐപിഎല്ലിലെ തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനവുമായി യുവതാരം സമീര്‍ റിസ്വി. മത്സരത്തില്‍ 19ാം ഓവറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. ബോള്‍ ചെയ്യുന്നതാകട്ടെ ലോകോത്തര സ്പിന്നര്‍ റാഷീദ് ഖാന്‍.
എന്നാല്‍ അതൊന്നും സമീര്‍ റിസ്വിക്ക് പ്രശ്നമായിരുന്നില്ലാ. ഐപിഎല്ലിലെ നേരിട്ട ആദ്യ പന്ത് തന്ന് സ്ലോഗ് സ്വീപ്പിലൂടെ അതിര്‍ത്തി കടത്തി. കഴിഞ്ഞില്ല ഓവറിലെ അവസാന പന്തും അതിര്‍ത്തി കടന്നപ്പോള്‍ റാഷീദ് ഖാന്‍റെ ആ ഓവറില്‍ 15 റണ്‍സാണ് പിറന്നത്.
മോഹിത് ശര്‍മ്മയുടെ അവസാന ഓവറില്‍ കൂറ്റന്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് റിസ്വി ഔട്ടായത്. 6 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. റിസ്വിയുടെ ഈ പ്രകടനം ചെന്നൈക്ക് വളരെയേറെ പ്രതീക്ഷയാണ് നല്‍കുന്നത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലത്തിൽ ഉത്തർപ്രദേശുകാരനായ സമീർ റിസ്വിക്കായി കോടികണക്കിനു രൂപയാണ് ചെന്നൈ ചിലവഴിച്ചത്. ഐപിഎൽ ലേലത്തിന് മുൻപ് പലരും കേട്ടിട്ടില്ലാത്ത പേരായിരുന്നു സമീറിന്റെത്. എന്നാൽ 2024 ഐപിഎല്ലിൽ 20 ലക്ഷം രൂപ അടിസ്ഥാനവില കൽപ്പിച്ചിരുന്ന താരത്തെ 8.40 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം സ്വന്തമാക്കിയത്.