പ്രായമൊക്കെ വെറും നമ്പറല്ലേ. പറവയായി മഹേന്ദ്ര സിങ്ങ് ധോണി. തകര്‍പ്പന്‍ ക്യാച്ച്.

dhoni flying catch

തന്റെ 42ആം വയസ്സിലും തളരാത്ത വീര്യവുമായി മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്തിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ ഒരു അത്യുഗ്രൻ ഡൈവിങ് ക്യാച്ചുമായാണ് മഹേന്ദ്ര സിംഗ് ധോണി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ അണിനിരന്ന ആരാധകർക്ക് മുൻപിൽ ഒരു കിടിലൻ ക്യാച്ചുമായി ധോണി കളം നിറയുകയായിരുന്നു.

മത്സരത്തിൽ ഗുജറാത്ത് ബാറ്റർ വിജയ് ശങ്കറിനെ പുറത്താക്കാനാണ് ധോണി ഈ അവിസ്മരണ ക്യാച്ച് സ്വന്തമാക്കിയത്. പല താരങ്ങളും തങ്ങളുടെ മുപ്പതാം വയസ്സിൽ തന്നെ ഫിറ്റ്നസിനായി പൊരുതുമ്പോൾ മഹേന്ദ്ര സിംഗ് ധോണിയുടെ 42ആം വയസ്സിലെ ഈ ക്യാച്ച് വലിയ പ്രചോദനമാണ്.

മത്സരത്തിൽ ഗുജറാത്ത് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലാണ് സംഭവം നടന്നത്. ഡാരിൽ മിച്ചൽ ആയിരുന്നു ഓവർ എറിഞ്ഞത്. മൂന്നാം പന്തിൽ വിജയ് ശങ്കർ ആയിരുന്നു സ്ട്രൈക്കിൽ. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ശങ്കർ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് കൃത്യമായി കീപ്പറുടെ അടുത്തേക്ക് എത്തി. ഈ സമയത്താണ് മഹേന്ദ്ര സിംഗ് ധോണി ഒരു കിടിലൻ ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. ഇതോടെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം പൂർണമായും ആരാധകരാൽ നിറയുകയായിരുന്നു.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

സ്റ്റേഡിയത്തിൽ ഉയർന്ന വലിയ ആരവം ആ ക്യാച്ച് ആരാധകർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് വിളിച്ചോതുന്നതാണ്. മത്സരത്തിൽ 12 പന്തുകൾ നേരിട്ട് ശങ്കർ 12 റൺസ് ആണ് നേടിയത്. ഒരു സിക്സർ ശങ്കറിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിംഗിന് അയക്കുകയായിരുന്നു.

ചെന്നൈക്ക് വളരെ മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാരായ ഋതുരാജും രചിൻ രവീന്ദ്രയും നൽകിയത്. പവർ പ്ലേ ഓവറുകളിൽ കാണാൻ സാധിച്ചത് രവീന്ദ്രയുടെ ഒരു ആക്രമണം തന്നെയായിരുന്നു. മത്സരത്തിൽ 20 പന്തുകളിൽ 46 റൺസാണ് രവീന്ദ്ര നേടിയത്.

ഋതുരാജ് 36 പന്തുകളിൽ 46 റൺസുമായി തിളങ്ങി. ഒപ്പം മധ്യനിരയിൽ 23 പന്തുകളിൽ 51 റൺസ് നേടി വെടിക്കെട്ട് തീർത്ത ശിവം ദുബയും ചെന്നൈയുടെ സ്കോർ വർദ്ധിപ്പിക്കാൻ പ്രധാന കാരണമായി. ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് ആണ് ചെന്നൈ സ്വന്തമാക്കിയത്. ശേഷം വലിയ സ്കോർ മുന്നിൽ കണ്ട് മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് തുടക്കത്തിൽ തന്നെ പാളി കൃത്യമായി. സ്കോറിങ് റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ തുടർച്ചയായി ഗുജറാത്തിന് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു

Scroll to Top