ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റസ്മാന്‍മാരാണ് വീരാട് കോഹ്ലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ജോ റൂട്ട് എന്നിവര്‍. ഇവരെ ഫാബുലസ് ഫോര്‍ എന്നീ വിശേഷണമാണ് ഇവര്‍ക്ക് നല്‍കിയട്ടുള്ളത്. ബാറ്റസ്മാന്‍മാര്‍ എന്നീ റോള്‍ കൂടാതെ ദേശിയ ടീമിന്‍റെ നായക സ്ഥാനവും ഇവര്‍ വഹിക്കുന്നുണ്ട്. സ്റ്റീവന്‍ സ്മിത്ത് മാത്രമാണ് ക്യാപ്റ്റന്‍സി സ്ഥാനം ഇല്ലാത്ത താരം.
ഇപ്പോഴിതാ ഏറ്റവും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. ഇവരില്‍ നിന്നും ന്യൂസിലന്‍റ് താരം കെയിന്‍ വില്യംസണിനെയാണ് മികച്ച നായകനായി മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ തിരഞ്ഞെടുത്തത്. ” ജോ റൂട്ടും വീരാട് കോഹ്ലിയും മികച്ച നായകന്‍മാരാണ്. അവരുടെ ടീമുകളെ നന്നായി നയിക്കുന്നുണ്ട്. എന്നാല്‍ എല്ലാ കാര്യവും പരിഗണിക്കുമ്പോള്‍ കെയിന്‍ വില്യംസണാണ് മികച്ച നായകന്‍ എന്നാണ് എന്‍റെ ചിന്ത ” സല്‍മാന്‍ ബട്ട് പറഞ്ഞു.
ന്യൂസിലന്‍റിന്‍റെ മൂന്നു ഫോര്‍മാറ്റിലും കെയിന്‍ വില്യംസണാണ് നയിക്കുന്നത്. കെയിന്‍ വില്യംസണിന്‍റെ കീഴില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. അതു കൂടാതെ ഇക്കഴിഞ്ഞ 2021 ടി20 ലോകകപ്പില്‍ ന്യൂസിലന്‍റിനെ ഫൈനലില്‍ എത്തിച്ചിരുന്നു.
ന്യൂസിലന്‍റിനെ 37 ടെസ്റ്റ് മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ നയിച്ചപ്പോള്‍ 22 എണ്ണം വിജയിക്കുകയും 8 എണ്ണം പരാജയപെടുകയും ചെയ്തു. വീരാട് കോഹ്ലി നയിച്ച 65 ടെസ്റ്റ് മത്സരങ്ങളില്‍ 38 എണ്ണം വിജയിക്കുകയും 16 തോല്‍വി നേരിടുകയും ചെയ്തു. അതേ സമയം ജോ റൂട്ട് നയിച്ച 56 മത്സരങ്ങളില്‍ 27 വിജയം 21 തോല്‍വി എന്നതാണ് കണക്കുകള്‍