ദേ പിന്നെയും സജന സജീവന്‍. പക്ഷേ ഇത്തവണ മുംബൈക്ക് ജയിക്കാനായില്ലാ.

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈക്കെതിരെ 29 റണ്‍സിന്‍റെ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 ല്‍ എത്താനാണ് കഴിഞ്ഞത്.

മുംബൈ ഇന്ത്യന്‍സ് തോല്‍വി നേരിട്ടെങ്കിലും മലയാളി താരം സജന സജീവന്‍ ശ്രദ്ദേയ പ്രകടനം നടത്തി. 14 പന്തില്‍ 3 ഫോറും 1 സിക്സുമായി 24 റണ്‍സ് നേടി പുറത്താകതെ നിന്നു.

അരുന്ധതി റെഡ്ഡിയുടെ 19ാം ഓവറിലാണ് സജനയുടെ എല്ലാ ബൗണ്ടറിയും പിറന്നത്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു വിജയിക്കാന്‍ അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ സജന സിക്സടിച്ച് ഫിനിഷ് ചെയ്തിരുന്നു.

മുംബൈ നിരയില്‍ അമന്‍ജോത്ത് കൗര്‍ 42 റണ്‍സുമായി ടോപ്പ് സ്കോററായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ജെമീമ റോഡ്രിഗസാണ് 33 പന്തില്‍ 8 ഫോറും 3 സിക്സുമായി 69 റണ്‍സ് നേടി ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 38 പന്തില്‍ 53 റണ്‍സ് നേടി മെഗ് ലാനിംഗും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ചു.

Previous articleവെറുതെ ടീമില്‍ കടിച്ചു തൂങ്ങുന്നില്ലാ. ഇന്ത്യന്‍ താരം വിരമിച്ചു.
Next articleവനിതാ ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുംബൈ താരം. ഏറ്റവും വേഗമേറിയ ബോൾ പിറന്നു.