വനിതാ ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുംബൈ താരം. ഏറ്റവും വേഗമേറിയ ബോൾ പിറന്നു.

shabnam ismail 051116402

വനിതാ ക്രിക്കറ്റിലെ റെക്കോർഡുകൾ ഭേദിച്ച് ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഷബ്നിം ഇസ്മയിൽ. വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തറിഞ്ഞാണ് ഇസ്മയിൽ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ടൂർണമെന്റിലെ മുംബൈ ഇന്ത്യൻസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലാണ് 132.1 കിലോമീറ്റർ സ്പീഡിൽ ഇസ്മയിൽ പന്തറിഞ്ഞത്.

ഇതാദ്യമായാണ് വനിതാ ക്രിക്കറ്റിൽ ഒരു താരം 130ന് മുകളിൽ വേഗതയിൽ പന്ത് എറിയുന്നത്. മത്സരത്തിൽ സ്പീഡ് ഗണ്ണാണ് ഇസ്മയിൽ ഇത്രയും വേഗതയിൽ പന്തറിഞ്ഞു എന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടുകൂടി ഒരുപാട് റെക്കോർഡുകളും ഇസ്മയിലിന് സ്വന്തമാക്കാൻ സാധിച്ചു.

ഈ പന്തോട് കൂടി ഒരു വലിയ ലോക റെക്കോർഡ് തന്നെയാണ് ദക്ഷിണാഫ്രിക്കൻ താരം സ്വന്തമാക്കിയത്. മുൻ റെക്കോർഡുകളെ ഒക്കെയും കാറ്റിൽ പറത്തി ചരിത്രം കുറിക്കാൻ ഇസ്മയിലിന് സാധിച്ചു. എന്നിരുന്നാലും മത്സരത്തിൽ വളരെ മികച്ച പ്രകടനമായിരുന്നില്ല ഇസ്മായിൽ കാഴ്ചവച്ചത്. ഡൽഹിക്കെതിരായ മത്സരത്തിൽ നാലോവറുകളിൽ 46 റൺസ് ഇസ്മയിൽ വിട്ടു നൽകുകയുണ്ടായി. മാത്രമല്ല കേവലം ഒരു വിക്കറ്റ് മാത്രമാണ് ഇസ്മയിലിന് മത്സരത്തിൽ നേടാൻ സാധിച്ചത്. എന്നാൽ ഈ തകർപ്പൻ റെക്കോർഡിൽ മറ്റ് കാര്യങ്ങളൊക്കെയും ലോക ക്രിക്കറ്റ് മറക്കുകയാണ് ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മൂന്നാം ഓവറിലാണ് ഈ അത്ഭുത ബോൾ പിറന്നത്. ഡൽഹി നായക മെഗ് ലാനിങ് ആയിരുന്നു ക്രീസിൽ. ലാനിങ്ങിനെതിരെ ഒരു തകർപ്പൻ ബോൾ തന്നെയാണ് ഇസ്മയിൽ എറിഞ്ഞത്. പന്ത് നേരെ ലാനിങ്ങിന്റെ പാഡിൽ പതിക്കുകയുണ്ടായി. അമ്പയർ അത് നോട്ടൗട്ട് വിധിച്ചു.

See also  "ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല". ഇന്നിങ്സിനെപ്പറ്റി കോഹ്ലി.

ശേഷം തന്റെ റെക്കോർഡിനെ പറ്റി മനസ്സിലാക്കാതെ ഇസ്മായിൽ അടുത്ത പന്ത് എറിയുന്നതിനായി തന്റെ മാർക്കിലേക്ക് നടന്നു. ശേഷം ഇന്നിംഗ്സിനിടയാണ് താൻ ഇത്തരമൊരു റെക്കോർഡ് തകർത്തതിനെപ്പറ്റി ഇസ്മയിൽ മനസ്സിലാക്കിയത്. എന്തായാലും വനിതാ ക്രിക്കറ്റിൽ വലിയ ചലനം തന്നെയാണ് ഇസ്മയിലിന്റെ ഈ പ്രകടനം ഉണ്ടാക്കിയിരിക്കുന്നത്.

മറുവശത്ത് മത്സരത്തിലേക്ക് വന്നാൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഡൽഹിക്കായി മുൻനിര ബാറ്റർമാർ പുറത്തെടുത്തത്. നായിക ലാനിങ് മത്സരത്തിൽ 38 പന്തുകളിൽ 53 നേടിയപ്പോൾ, ഷഫാലീ വർമ്മ 12 പന്തുകളിൽ 28 റൺസാണ് നേടിയത്.

ഇതോടെ ഡൽഹിക്ക് മികച്ച തുടക്കം ലഭിച്ചു. ഒപ്പം 33 പന്തുകളിൽ 69 റൺസ് നേടിയ റോഡ്രിഗസ് കൂടി അടിച്ചുതകർത്തതോടെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 192 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ അമൻജോത് കോറും മലയാളി താരം സജനയും മുംബൈക്കായി പൊരുതി. എന്നാൽ 29 റൺസകലെ മുംബൈ പരാജയമറിഞ്ഞു.

Scroll to Top