2022 ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ബാറ്റിംഗ് നെടുംതൂണുകള്‍ മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബറുമാണ്. ഇരുവരും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കമാണ് പാക്കിസ്ഥാന്‍റെ ശക്തി. പക്ഷേ ഇരുവരും ബാറ്റിംഗില്‍ പരാജയപ്പെടുമ്പോള്‍ അവസരത്തിനൊത്ത് ഉയരാന്‍ മധ്യനിരക്ക് കഴിയാറില്ലാ.
മത്സരങ്ങളില്‍ ധാരാളം ഡോട്ട് ബോളുകളും പാക്കിസ്ഥാന്‍ ബാറ്റര്‍മാര്‍ വരുത്താറുണ്ട്. ഇപ്പോഴിതാ പാക്കിസ്ഥാന്‍ മധ്യനിരയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരം സെയ്ദ് അജ്മല്‍. ഇഫ്തികര്‍ അഹമ്മദിന്‍റെ ഇന്നിംഗ്സിനെ പറ്റിയാണ് പ്രധാനമായും അജ്മല്‍ വിമര്‍ശിച്ചത്. ധോണിയെപ്പോലെ തുടങ്ങുമെങ്കിലും ഫിനിഷ് ചെയ്യാന്‍ കഴിയുന്നില്ലാ
“എംഎസ് ധോണിയെപ്പോലെ ഇഫ്തിഖർ കളിക്കുന്നു, പക്ഷേ എംഎസിനെപ്പോലെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. (എംഎസ്) സിംഗിൾസ് എടുക്കുകയും അവസാനം വരെ സിക്സറുകൾ അടിക്കുകയും ചെയ്തു. ഇവിടെ, ഇഫ്തിഖർ പത്ത് ഡോട്ട് ബോളുകൾ കളിക്കുന്നു, ഷാൻ മസൂദ് 5-7 ഡോട്ട് ബോളുകൾ കളിക്കുന്നു, വലിയ ഷോട്ടുകൾ അടിച്ച് അവർ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ അവർ പുറത്താകും,” സെയ്ദ് അജ്മല്‍ പറഞ്ഞു.