ക്യാപ്റ്റനായി സഞ്ചു എത്തി. ലോ സ്കോറിങ്ങ് ത്രില്ലറില്‍ വിജയവുമായി കേരളം

sanju and kerala cricket team

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. ഹരിയാന ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. അവസാന നിമിഷത്തില്‍ അബ്ദുള്‍ ബാസിതിന്‍റെ പ്രകടനമാണ് കേരളത്തെ വിജയത്തില്‍ എത്തിച്ചത്

വിജയത്തോടെ കേരളം ഗ്രൂപ്പ് C യില്‍ ഒന്നാമതാണ്. ഒക്ടോബര്‍ 16 ന് സര്‍വീസിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ആദ്യ വിക്കറ്റില്‍ 52 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമയതിനു ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. വിഷ്ണു വിനോദ് (26 പന്തില്‍ 25) രോഹന്‍ കുന്നുമ്മല്‍ (18 പന്തില്‍ 26) സഞ്ചു സാംസണ്‍ എന്നിവര്‍ പുറത്തായതോടെ കേരളം 3 ന് 59 എന്ന നിലയിലായി. സച്ചിന്‍ ബേബിയും (4) അസ്ഹറുദ്ദീനും (13) മടങ്ങിയതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു.

എന്നാല്‍ മോഹിത് ശര്‍മ്മയെ സിക്സും ഫോറുമടിച്ച് അബ്ദുള്‍ ബാസിത് കേരളത്തിന് പ്രതീക്ഷ നല്‍കി. അവസാന 2 ഓവറില്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അബ്ദുള്‍ ബാസിതും (15 പന്തില്‍ 27) മനു കൃഷ്ണയും (4 പന്തില്‍ 4) ചേര്‍ന്ന് വിജയത്തില്‍ എത്തിച്ചു. ഒരു ഘട്ടത്തിൽ 106 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട് പരാജയത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് കേരളം ശക്തമായി തിരിച്ചെത്തിയത്.

ഹരിയാനക്കായി രാഹുല്‍ ടെവാട്ടിയ 3 വിക്കറ്റും ജയന്ത് യാദവ് 2 ഉം അമിത് മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.

Batter Runs Balls S/R 4s 6s
Vishnu Vinodlbw R K Tewatia 25 26 96.15 2 1
Rohan S Kunnummalb J J Yadav 26 18 144.44 5 0
Sanju Samson (c)(wk)c H J Rana b A R Mishra 3 4 75 0 0
Mohammed Azharuddeenrun out (Pramod Chandila) 13 11 118.18 1 0
Sachin Babylbw R K Tewatia 4 6 66.67 0 0
Krishna Prasad (IP)b J J Yadav 9 14 64.29 0 0
Sijomon Josephc & b R K Tewatia 13 16 81.25 0 0
Abdul Bazith P A not out 27 15 180 3 1
Manu Krishnannot out 4 4 100 0 0
Extras ( b 0, lb 2, w 6, nb 0 ) 8
TOTAL 132/7 (19.0 OVERS)
See also  മുംബൈയെ തോൽപിച്ചതിൽ വലിയ പങ്ക് ഹർദിക്കിനുള്ളത്. തുറന്ന് പറഞ്ഞ് മുഹമ്മദ്‌ ഷാമി.

മത്സരത്തില്‍ കേരളത്തിനെ നയിച്ചത് സഞ്ചു സാംസണായിരുന്നു. സൗത്താഫ്രിക്കന്‍ പരമ്പരക്ക് ശേഷമായിരുന്നു താരം കേരള ടീമിനൊപ്പം ചേര്‍ന്നത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ടീമിനെ നയിച്ചത് സച്ചിന്‍ ബേബിയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. 13ാം ഓവറില്‍ 6 ന് 62 എന്ന നിലയില്‍ തകര്‍ന്ന ഹരിയാനയെ ജയന്ത് യാദവ് (25 പന്തില്‍ 39) സുമിത് കുമാര്‍ (23 പന്തില്‍ 30 ) എന്നിവരുടെ പ്രകടനമാണ് 100 കടത്തിയത്. 23 റണ്‍സുമായി പ്രമോദ് ചാന്ദിലാ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി പന്തെറിഞ്ഞ എല്ലാവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top