കോവിഡ് ബാധിതനായി സച്ചിൻ ടെണ്ടുൽക്കർ :പ്രാർത്ഥനയോടെ ക്രിക്കറ്റ് പ്രേമികൾ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു .സച്ചിന്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്നെ പരിശോധിച്ച ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടിൽ തന്നെ ക്വാറന്റൈൻ  കഴിയുകയാണ് അദേഹം ഇപ്പോൾ .  ഇതുവരെ നടത്തിയ പരിശോധനകളിൽ കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും തന്നെ  കൊവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും  തന്റെ രാജ്യത്തെ എല്ലാവരെയും ഒരുപോലെ  പരിപാലിക്കുന്ന എല്ലാ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സച്ചിന്‍  തന്റെ ട്വീറ്റിൽ  നന്ദി അറിയിച്ചു. 

അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ കിരീടമുയര്‍ത്തിയത് സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്‌സാണ്.  ഇതിഹാസ താരത്തിന് എവിടെ നിന്നാണ് കൊറോണ ബാധയേറ്റത്‌ എന്നത് സംബന്ധിച്ച അവ്യക്തതകളുണ്ട് .താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടുവാൻ ഒന്നുമില്ലയെന്നാണ് ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്