സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവ് ഇന്നും അത്ഭുതം :വാചാലനായി മുൻ ഇംഗ്ലണ്ട് താരം

ക്രിക്കറ്റ്‌ ദൈവം എന്ന വിശേഷണം നേടിയ മുൻ ഇന്ത്യൻ ഇതിഹാസ താരവും ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനുമായ സച്ചിൻ തന്റെ ഏറെ കാലം നീണ്ടുനിന്ന കരിയറിൽ അനേകം മാന്ത്രിക ഷോട്ടുകൾ കളിച്ചിട്ടുണ്ട്. ഏറെ മനോഹരമായിട്ടുള്ള എല്ലാ ഷോട്ടുകളും സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്. ക്രിക്കറ്റിലെ ഏതൊരു എതിരാളികൾ പോലും കയ്യടിക്കുന്ന സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച. ഇന്നും ഏറെ താരങ്ങൾ ക്രിക്കറ്റിൽ സ്ട്രെയ്റ്റ് ഡ്രൈവ് ഷോട്ട് കളിക്കാറുണ്ട് എങ്കിലും സച്ചിൻ കളിച്ചിരുന്ന അത്രത്തോളം മികവോടെ ഈ ഷോട്ട് കളിക്കുന്ന മറ്റൊരു താരത്തെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല. ശരീരവും ഒപ്പം ബാറ്റും ഒരേ ലൈനിൽ ഒരേ കോണളവിൽ വരുന്ന സച്ചിന്റെ ഈ അത്ഭുത ഷോട്ട് ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം ഒരു ആഭിമുഖത്തിൽ മുൻ ഇംഗ്ലണ്ട് താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ഇയാൻ ബെൽ സച്ചിന്റെ മനോഹര സ്ട്രെയ്റ്റ് ഡ്രൈവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സച്ചിൻന്റെ പ്രിയ ആരാധകരും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പ്രേമികളും തരംഗമാക്കുന്നത്. താൻ കരിയറിൽ കണ്ട ഏറ്റവും മികച്ച ഷോട്ട് സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവാണെന്ന് പറഞ്ഞ ബെൽ അദ്ദേഹം ആ ഷോട്ട് എപ്പോൾ കളിച്ചാലും അത് കാണുന്നവർ മനസ്സിന് സന്തോഷം അനുഭവപെടാറുണ്ട് എന്നും വിശദമാക്കി.

“ഞാൻ ഫീൽdu ചെയ്ത എന്റെ ക്രിക്കറ്റ്‌ കരിയറിൽ കണ്ട ഏറ്റവും മനോഹര ഷോട്ട് സച്ചിന്റെ ബാറ്റിൽ നിന്നായി പിറന്ന സ്ട്രെയ്റ്റ് ഡ്രൈവാണ്. അദ്ദേഹം ആ ഷോട്ട് കളിക്കുന്നത് നമ്മുടെ എല്ലാം മനസ്സിന് സന്തോഷം നൽകും പക്ഷേ ആ പന്തിന് പിറകേ ഓടുന്നത് ഒരിക്കലും സന്തോഷം നൽകുന്ന ഒന്നല്ല ” ബെൽ വാചാലനായി.അതേസമയം നിലവിൽ ക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രെയ്റ്റ് കളിക്കുന്ന താരം പാകിസ്ഥാൻ നായകൻ ബാബർ അസാമാനെന്നും ഇയാൻ ബെൽ തുറന്ന് പറഞ്ഞു.