അവർ ഇന്ന്‌ ലോകത്തെ ബെസ്റ്റ് തന്നെ :വാനോളം പുകഴ്ത്തി സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ഒപ്പം ആരാധകരും ഇന്ന്‌ ലോർഡ്‌സിലെ ഐതിഹാസിക ചരിത്ര വിജയത്തിന് പിന്നാലെയാണ്. ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ 151 റൺസിന്റെ ജയമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കരസ്ഥമാക്കിയത്. ഇന്ത്യൻ ടീം ലോർഡ്‌സിൽ സ്വന്തമാക്കുന്ന കേവലം മൂന്നാമത്തെ മാത്രം ടെസ്റ്റ്‌ ജയമാണിത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രകടനത്തെ ക്രിക്കറ്റ്‌ ലോകവും മുൻ താരങ്ങളും അടക്കം വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ. എല്ലാ പ്രതിസന്ധിയിലും ടീം ഇന്ത്യ കാഴ്ചവെച്ച മികച്ച പ്രകടനത്തെ പ്രശംസിച്ചാണ്‌ സച്ചിൻ അടക്കമുള്ള മുൻ താരങ്ങൾ അഭിപ്രായം പങ്കുവെക്കുന്നത് എങ്കിലും ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇന്ത്യൻ ബൗളിംഗ് നിരയുടെ ഗംഭീര പ്രകടനം തന്നെയാണ്. രണ്ട് ഇന്നിങ്സിലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വീഴ്ത്തുവാൻ സാധിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ അപൂർവ്വ നേട്ടങ്ങളും ലോർഡ്‌സിലെ മണ്ണിൽ സ്വന്തമാക്കി

എന്നാൽ ഇത്തവണത്തെ ഈ ബൗളിംഗ് സംഘം ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിരയാണ് എന്നും തുറന്ന് പറയുകയാണ് സച്ചിൻ. തന്റെ ട്വിറ്റർ പോസ്റ്റിൽ അടക്കം ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച സച്ചിൻ മുഹമ്മദ്‌ സിറാജ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, ഇഷാന്ത്‌ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തെ കുറിച്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയറത്. മികവും ഒപ്പം വേഗവും എല്ലാം കൂട്ടിച്ചേർന്ന അപൂർവ്വ ശക്തി തന്നെയാണ് ഈ ബൗളിംഗ് നിര എന്നും സച്ചിൻ വിശദമാക്കി

“ഇന്ന്‌ ലോകത്തിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിര ഇന്ത്യൻ ടീമിനോപ്പമെന്ന് പറയുവാൻ സാധിക്കും. പേസും സ്വിങ്ങ് കണ്ടെത്താനുള്ള മികവും അച്ചടക്കവും ഫിറ്റ്നെസ്സും എല്ലാം സ്ഥിരമായി തന്നെ കാത്തുസൂക്ഷിക്കാനുള്ള കഴിവും എല്ലാം ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ വലിയ ഒരു കരുത്താണ്.ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് സംഘമാണ് ഇത്.”സച്ചിൻ വാനോളം പുകഴ്ത്തി. ഇംഗ്ലണ്ടിന് എതിരായ ലോർഡ്‌സ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ വെറും 57 ഓവർ പൂർത്തിയാകും മുൻപേ ഇംഗ്ലണ്ടിനെ പുറത്താക്കുവാൻ ഇന്ത്യൻ ബൗളിംഗ് സംഘത്തിന് സാധിച്ചു.

Previous articleലോർഡ്‌സ് ടെസ്റ്റിൽ അയാൾ അത് തെളിയിച്ചു :രോഹിത്തിനെ വാനോളം പുകഴ്ത്തി സച്ചിൻ
Next articleശാസ്ത്രി ഒരിക്കലും വളരെയധികം പ്രതിഭാശാലി ആയിരുന്നില്ല. ലോക ക്രിക്കറ്റിൽ നിരന്തരം തിളങ്ങാനുള്ള പ്രതിഭയൊന്നും അയാൾക്കില്ലായിരുന്നു