ലോർഡ്‌സ് ടെസ്റ്റിൽ അയാൾ അത് തെളിയിച്ചു :രോഹിത്തിനെ വാനോളം പുകഴ്ത്തി സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായകമായ ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ 151 റൺസിന് തോൽപ്പിക്കാൻ വിരാട് കോഹ്ലിക്കും സംഘത്തിനും സാധിച്ചു. ഒന്നാം ടെസ്റ്റ്‌ മഴ കാരണം നിരാശയുടെ സമനിലയിലാണ് അവസാനിച്ചതെങ്കിലും രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഐതിഹാസിക ജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലേക്കെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു. ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും ഗംഭീരമായ പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ടീം മിന്നും ജയം കരസ്ഥമാക്കിയത്. ബൗളിങ്ങിൽ മുഹമ്മദ്‌ സിറാജ് എട്ട് വിക്കറ്റുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ മിന്നും സെഞ്ച്വറി നേടിയ രാഹുൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികളും ഒപ്പം മുൻ ക്രിക്കറ്റ്‌ താരങ്ങളും അടക്കം വാനോളം പുകഴ്ത്തുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ രണ്ടാം ടെസ്റ്റിലെ പ്രകടനമാണ്. രോഹിത് ഒന്നാം ഇന്നിങ്സിൽ 83റൺസ് നേടിയപ്പോൾ ഇന്ത്യൻ ടീമിന് സ്വപ്നതുല്യ തുടക്കമാണ് നേടിയെടുത്തത്. ലോർഡ്‌സ് ടെസ്റ്റിലെ ടീം ഇന്ത്യയുടെ ജയത്തിന് ഒപ്പം വളരെ ഏറെ സ്വീകാര്യത ലഭിക്കുന്നതും രോഹിത് കാഴ്ചവെച്ച പ്രകടനത്തിന് തന്നെയാണ്. താരത്തെ ഇപ്പോൾ പ്രശംസിച്ച് രംഗത്ത് എത്തുകയാണ് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെൻഡൂൽക്കർ. താരം ലോർഡ്‌സ് ടെസ്റ്റിൽ തന്റെ റോൾ മനോഹരമായി തന്നെ നിർവഹിച്ചെന്നാണ് സച്ചിന്റെ അഭിപ്രായം.സാഹചര്യങ്ങൾക്ക് എല്ലാം അനുസരിച്ച് തനിക്ക് കളിക്കുവാനായി കഴിയുമെന്നും രോഹിത് തെളിയിച്ചത് സച്ചിൻ ചൂണ്ടികാട്ടി

“ടെസ്റ്റ്‌ ക്രിക്കറ്റിൽ രോഹിത് ശർമ്മ എന്ന താരം വളരെ ഏറെ പുരോഗതി നേടി എന്നതിന് ലോർഡ്‌സ് ടെസ്റ്റിലെ ഈ ഇന്നിങ്സ് തന്നെ ഏറ്റവും വലിയ തെളിവ്. പന്തുകൾ ലീവ് ചെയ്യുന്നതിലും ഒപ്പം മികച്ച ഡിഫൻസ് ഷോട്ട് കളിക്കുന്നതിൽ എല്ലാം രോഹിത് വളരെ അധികം മാറ്റം കൊണ്ടുവന്നിട്ടുണ്ട്. താരത്തിന്റെ ഈ ഒരു ഇന്നിങ്സ് ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിൽ അടക്കം നിർണായകമായിരുന്നു. മികച്ച തുടക്കം ഇന്ത്യൻ ടീമിന് സമ്മാനിക്കാൻ രോഹിത്തിന് കഴിഞ്ഞു എന്നതും പ്രധാന നേട്ടമാണ് “സച്ചിൻ വാചാലനായി