കേരളത്തെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ച് സച്ചിൻ ബേബി, തകർച്ചയിൽ നിന്നും തകർപ്പൻ തിരിച്ചു വരവ് നടത്തി കേരളം.

രഞ്ജി ട്രോഫിയിൽ കേരള-സർവീസസ് മത്സരത്തിലെ ആദ്യ ദിനം ആയിരുന്നു ഇന്ന്. മത്സരത്തിൽ ബാറ്റിംഗ് തകർച്ചയിലൂടെ ആയിരുന്നു കേരളം തുടങ്ങിയത്. സ്കോർബോർഡിൽ 19 റൺസ് ആകുമ്പോഴേക്കും കേരളത്തിൻ്റെ നാല് വിക്കറ്റുകൾ നഷ്ടമായി.


കേരളത്തിൻ്റെ രക്ഷകനായി അവതരിച്ചത് സച്ചിൻ ബേബി ആയിരുന്നു. തകർപ്പൻ സെഞ്ചുറി യിലൂടെയാണ് വമ്പൻ തകർച്ചയിൽ നിന്നും സച്ചിൻ ബേബി കേരളത്തെ കരകയറ്റിയത്. കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയാണ്. 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസിലാണ് കേരളം ആദ്യ ദിനം അവസാനിപ്പിച്ചത്.

images 2023 01 10T182121.044

11 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 235 പന്തുകളിൽ നിന്നും 133 റൺസ് ആണ് സച്ചിൻ ബേബി നേടിയത്. സച്ചിൻ ബേബിയും 29 റൺസ് നേടി നായകൻ സിജോമോൻ ജോസഫുമാണ് നിലവിൽ കേരളത്തിനു വേണ്ടി ക്രീസിൽ ഉള്ളത്. അഞ്ചാം വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം സച്ചിൻ ബേബി പടുത്തുയർത്തിയ 96 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ രക്ഷിച്ചത്.

images 2023 01 10T182137.394

സൽമാൻ നിസാർ പുറത്തായതിനു ശേഷം അക്ഷയ് ചന്ദ്രനൊപ്പം 65 റൺസും സച്ചിൻ ബേബി കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രൻ 32 റൺസ് നേടിയപ്പോൾ 42 റൺസ് ആണ് സൽമാൻ നിസാർ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000 റൺസ് സച്ചിൻ ബേബി പൂർത്തിയാക്കി. സച്ചിൻ ബേബിയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒമ്പതാം സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.

Previous articleതകര്‍പ്പന്‍ സെഞ്ചുറിയുമായി വിരാട് കോഹ്ലി. സച്ചിനെ മറികടന്നു
Next articleസെഞ്ചുറി നേടിയെന്ന് കരുതി കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാൻ കഴിയില്ല; ഗൗതം ഗംഭീർ