ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത് കാറപകടത്തെ തുടർന്ന് പരിക്കേറ്റിരിക്കുന്ന അവസ്ഥയിലാണ്. താരത്തിന് പരിക്കേറ്റതിനാൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ-ഗവാസ്കർ പരമ്പര നഷ്ടപ്പെടും എന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇപ്പോഴിതാ താരത്തിനെ പകരക്കാരനെ നിർദ്ദേശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ സാബ കരീം.
പന്തിന് പകരം യുവതാരം ഇഷാൻ കിഷനെ കളിപ്പിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. ഇന്ത്യൻ സ്ക്വാഡിൽ സാധാരണ പന്തിന് പകരക്കാരനായി കെ എസ് ഭരതിനെയാണ് ഉൾപ്പെടുത്തുക. നിലവിലെ അവസ്ഥയിൽ ഭരതിന് പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തണം എന്നാണ് സാബ കരിം വിലയിരുത്തുന്നത്.
“ഞാൻ സമ്മതിക്കുന്ന ഒന്നാണ് കെ എസ് ഭരത് ടെസ്റ്റ് കീപ്പിംഗ് റോളിനായി തയ്യാറെടുക്കുന്നു എന്നത്. പക്ഷേ ടെസ്റ്റ് ടീമിൽ പന്ത് വഹിച്ചിരുന്ന റോൾ പരിഗണിക്കുമ്പോൾ അദ്ദേഹത്തിനോടുള്ള എല്ലാ ആദരവോടെയും പറയട്ടെ, അവന് പകരക്കാരനായി കൂടുതൽ അനുയോജ്യനായി എനിക്ക് തോന്നുന്നത് ഇഷാൻ കിഷനെയാണ്. ഇപ്പോൾ അദ്ദേഹം മികച്ച ഫോമിലാണ്.”- സാബ കരീം പറഞ്ഞു.
രഞ്ജി ട്രോഫിയിലടക്കം കളിച്ച് അതിവേഗത്തില്‍ സെഞ്ച്വറിയടക്കം നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. റിഷഭുള്ളപ്പോള്‍ മാത്രമാണ് നമ്മള്‍ ശക്തമായ ഇന്ത്യന്‍ ടീമാവുന്നത്. അവന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മാത്രമല്ല അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവും എടുത്തു പറയേണ്ടത്
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുന്നത് ഫെബ്രുവരി 9 മുതൽ മാർച്ച് 13 വരെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഇന്ത്യക്ക് ഈ പരമ്പരയിൽ വിജയം അനിവാര്യമാണ്. ഓസ്ട്രേലിയ ഇപ്പോൾ തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. പരിക്കേറ്റ പന്തിനെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യക്ക് വലിയ നഷ്ടമാകുമെന്ന് ഉറപ്പാണ്.