ബൂംറക്കും ഷാമിക്കും കിട്ടിയ സ്വീകരണം കണ്ടോ. രാജകീയ സ്വീകരണം ഒരുക്കി ഇന്ത്യന്‍ ഡ്രസിങ്ങ് റൂം.

ഇന്ത്യക്കെതിരെയുള്ള ടെസ്റ്റിലെ അഞ്ചാം ദിനത്തില്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ നോട്ടമിട്ടത് റിഷഭ് പന്തിനെയായിരുന്നു. എന്നാല്‍ സിലബസ്സില്‍ നിന്നും ഇല്ലാത്ത ഒരു ചോദ്യം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.ബൂംറ – ഷാമി. ക്രിക്കറ്റിന്‍റെ തട്ടകമായ ലോര്‍ഡ്സില്‍ ഇവര്‍ക്കെതിരെ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു.

181 ന് 6 എന്ന നിലയില്‍ നിന്നുമാണ് അഞ്ചാം ദിനം ഇന്ത്യ പുനരാംരഭിച്ചത്. റിഷഭ് പന്തും ഈഷാന്ത് ശര്‍മ്മയും അതിവേഗം പുറത്തായതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു എന്ന നിലയിലായി. എന്നാല്‍ ഇവർ ഇരുവരും കളിയുടെ ഗതി തന്നെ മാറ്റിയ പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്.

കരുതലോടെ കളിച്ച ബുംറ ഇംഗ്ലണ്ട് ബൗളർമാർ ഉയർത്തിയ വെല്ലുവിളി അനായസം നേരിട്ടപ്പോൾ ആദ്യ പന്ത് മുതലേ ആക്രമണ ശൈലിയിലാണ് മുഹമ്മദ് ഷമി ബാറ്റിങ് ആരംഭിച്ചത്. മനോഹരമായ കവർ ഡ്രൈവുകളും ഒപ്പം ചില ഹുക്ക് ഷോട്ടുകളുമായി രണ്ടാം ടെസ്റ്റ് വേദിയായ ലോർഡ്‌സിൽ കളം നിറഞ്ഞു. നേരിട്ട അൻപതിയേഴാം പന്തിൽ സിക്സ് അടിച്ചാണ് താരം തന്റെ അർദ്ധ സെഞ്ച്വറി നേടിയത്. മനോഹരമായ ഒരു ഷോട്ടിൽ മൊയിൻ അലിയുടെ പന്ത് 92 മീറ്റർ സിക്സിനാണ് പറത്തിയത്. മികച്ച പിന്തുണ നല്‍കിയ ജസ്പ്രീത് ബൂംറ 34 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നു ഇന്ത്യയെ 298 റണ്‍സില്‍ എത്തിച്ചു

ഇരുവരുടേയും ബാറ്റിംഗ് പ്രകടനം വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ ഡ്രസിങ്ങ് റൂം വീക്ഷിച്ചത്. രാവിലത്തെ സെക്ഷനു ശേഷം ഇരുവരേയും ഇന്ത്യന്‍ ഡ്രസിങ്ങ് റൂം രാജകീയ സ്വീകരണമാണ് നല്‍കിയത്. മുഹമ്മദ് സിറാജിന്‍റെ വിസലടിയില്‍ തുടങ്ങിയ സ്വീകരണം കരഘോഷത്തോടെയും ഒച്ചവച്ചുമാണ് ഇന്ത്യന്‍ ക്യാംപ് പൂര്‍ത്തിയാക്കിയത്.

Previous articleകട്ട കലിപ്പിൽ ബുംറ :മാസ്സ് മറുപടി. ലോർഡ്‌സിൽ ബാറ്റിങ് വെടിക്കെട്ട്
Next articleക്രിക്കറ്റിന്‍റെ മെക്കയില്‍ ഇന്ത്യക്ക് ആവേശ വിജയം. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു ഇന്ത്യന്‍ പേസര്‍മാര്‍