കട്ട കലിപ്പിൽ ബുംറ :മാസ്സ് മറുപടി. ലോർഡ്‌സിൽ ബാറ്റിങ് വെടിക്കെട്ട്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര വീണ്ടും ഒരു അത്ഭുത നേട്ടമാണ് സമ്മാനിക്കുന്നത്. അഞ്ചാം ദിനത്തിലേക്ക്‌ നീണ്ട ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്തായി പേസർ ജസ്‌പ്രീത് ബുംറ മാറികഴിഞ്ഞു. താരത്തിന്റെ മനോഹര ഇന്നിങ്‌സും ഒപ്പം മുഹമ്മദ്‌ ഷമിക്കൊപ്പം സൃഷ്ടിച്ച എട്ടാം വിക്കറ്റിലെ 89 റൺസ് പാർട്ണർഷിപ്പും ഇന്ത്യക്ക് മികച്ച ഒരു സ്കോറാണ് സമ്മാനിച്ചിരിക്കുന്നത്.താരം മനോഹര ബാറ്റിങ് പ്രകടനത്തോടെ തനിക്ക് നേരെ ഉയർന്ന വിമർശനത്തിനും മറുപടി നൽകുകയാണ് ഇപ്പോൾ.

എന്നാൽ ബുംറയുടെ ബാറ്റിങ് പ്രകടനവും ഒപ്പം ഷമിയുടെ അർദ്ധ സെഞ്ച്വറിയും ഏറെ ചർച്ചയായി മാറുമ്പോൾ അഞ്ചാം ദിനം മത്സരത്തിനിടയിൽ സംഭവിച്ച ഒരു പ്രധാന തർക്കം ആരാധകർക്കിടയിൽ തരംഗമായി മാറുകയാണ് ഇപ്പോൾ. മത്സരത്തിന്റെ തുടക്ക ഓവറിൽ ഏറെ മനോഹരമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് പേസർമാർക്ക്‌ പക്ഷേ ബുംറ ബാറ്റിങ് ക്രീസിൽ എത്തിയതോടെ സംയമനം നഷ്ടമായി. ബുംറക്ക്‌ നേരെ ബൗൺസർ എറിയുവാൻ ഇംഗ്ലണ്ട് പേസർമാരെല്ലാം തുടങ്ങിയതോടെ ആവേശകരമായി പോരാട്ടം. ബുംറയുടെ തലയുടെ തൊട്ട്‌ പിറകിലായി പന്ത് കൊണ്ടത് ഇതിനിടയിൽ ആശങ്കയായി മാറി. താരത്തെ പിന്നീട് പരിശോധിച്ചെങ്കിലും ബുംറ ബാറ്റിങ് തുടർന്നത് ശ്രദ്ധേയമായി.

അതേസമയം ഇതിനിടയിൽ ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളർ മാർക്ക്‌ വുഡും താരവും തമ്മിൽ വാക്പൊരിലേക്ക് എത്തിയത് ആരാധകരെ അടക്കം ഞെട്ടിച്ചു. വുഡ് തന്റെ ഓവർ പൂർത്തിയാക്കുന്നതിന്റെ ഇടയിൽ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന ബുംറയുമായി ചില സംഭാഷണം നടത്തിയതാണ് തർക്കത്തിന് എല്ലാം കാരണമായി മാറിയത്. വുഡ് പറഞ്ഞ വാക്കുകൾക്ക്‌ മറുപടി നൽകുവാൻ ബുംറയും തയ്യാറായതോടെ രംഗം മോശമായി. ഇരുവർക്കുമിടയിൽ തർക്കം നീണ്ടതോടെ അമ്പയർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബട്ട്ലർ ഇന്ത്യൻ താരത്തോട് കാര്യങ്ങൾ തിരക്കി