മൊട്ടേറയിൽ രണ്ടാം ദിനം അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ഡേ :നൈറ്റ് ടെസ്റ്റ് തിരികൊളുത്തിയത് ഏറെ വിവാദങ്ങൾക്ക് കൂടിയാണ് .ഇന്ത്യയിലെ കുത്തിത്തിരിയുന്ന സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ മുട്ടുമടക്കുന്ന കാഴ്ചയാണ് നാം ഈ ടെസ്റ്റ് പരമ്പരയിൽ കണ്ടത്
അതേസമയം ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വരുവാനിരിക്കെ ഇംഗ്ലണ്ടിലെ പിച്ചുകളെ കുറിച്ചും ചിന്തകൾ ഉയരുകയാണ് .
സ്വന്തം മണ്ണിൽ വിദേശ ടീമുകളെ നേരിടുവാൻ ടീമുകൾ അവർക്ക് അനുയോജ്യമായ പിച്ചുകൾ ഉണ്ടാക്കുന്നത് ക്രിക്കറ്റിൽ പതിവെന്നാണ് ടീം ഇന്ത്യയെ ന്യായീകരിക്കുന്നവരുടെ അഭിപ്രായം . എന്നാൽ വരാനിരിക്കുന്ന പര്യടനത്തിന് ടീം ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച പിച്ചുകളാണ് എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് അഭിപ്രായപ്പെടുന്നത് .
“ഞങ്ങളുടെ നാട്ടിലേക്ക് പരമ്പരക്കായി ഇന്ത്യ വരുമ്പോൾ മികച്ച വിക്കറ്റുകൾ തന്നെ തയ്യാറാക്കും .ലോകത്തെവിടെയും ഏത് ട്രാക്കിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമായി രൂപപ്പെടണം എങ്കിൽ സ്ഥിരമായി റൺസ് കണ്ടെത്തേണ്ടിയിരിക്കുന്നു .മികച്ച പിച്ചുകളിൽ ബൗളിംഗ് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് എതിർ നിരയുടെ 20 വിക്കറ്റും വീഴ്ത്തണം .
എനിക്ക് തോന്നുന്നത് അങ്ങനെ ഒരു മികച്ച ടീമിനെ വാർത്തെടുക്കാമെന്നാണ്”.
” വരാനിരിക്കുന്ന സീസണിൽ മികച്ച വിക്കറ്റുകൾ കഴിവതും തയ്യാറാക്കി മത്സരിക്കുവാനിഷ്ടപെടുന്നു .പലപ്പോഴും ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുസരിച്ച് പിച്ചിൽ മാറ്റങ്ങൾ ഉണ്ടാകും .എങ്കിലും വലിയ ഇന്നിങ്‌സുകൾ കളിക്കുവാൻ നിങ്ങൾ പോരാടണം . വളരെ മികച്ച വിക്കറ്റുകളിൽ പോലും ഡ്യൂക്ക് ബോളിൽ
എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുവാനുള്ള വഴികൾ ഞങ്ങളുടെ പേസ് ബൗളേഴ്‌സ് കണ്ടുപിടിക്കും .
അതിൽ എനിക്ക് ഉറപ്പുണ്ട് ” ഇംഗ്ലണ്ട് നായകൻ റൂട്ട് വാചാലനായി .