ഗുജറാത്തിയിൽ അക്ഷറിനോട് സംസാരിച്ച് നായകൻ കോഹ്ലി : വൈറലായ വീഡിയോ കാണാം

മൊട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യൻ  ടീമിൽ ഒരിക്കലും മറക്കുവാനിടയില്ലാത്ത താരമാണ് അക്ഷർ പട്ടേൽ .തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച താരം മത്സരത്തിൽ ഇംഗ്ലണ്ട്  നിരയിലെ  11 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു  .ഇംഗ്ലണ്ടിനെ രണ്ടാം ദിനം തന്നെ  മൂന്നാം ടെസ്റ്റിൽ തറപറ്റിച്ച ടീം ഇന്ത്യ 10 വിക്കറ്റിന് ജയം സ്വന്തമാക്കി പരമ്പരയിൽ 2-1 മുന്നിലെത്തി .അക്ഷർ പട്ടേൽ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .

മത്സരം ശേഷം ടീമിലെ സഹതാരമായ ഹാർദിക് പാണ്ട്യ താരത്തെ അഭിമുഖം ചെയ്തിരുന്നു .എന്നാൽ ഇതിനിടയിൽ ക്യാമറക്ക് മുൻപിൽ എത്തിയ നായകൻ വിരാട് കോഹ്ലി അക്ഷർ പട്ടേലിനെ  അഭിനന്ദിക്കുന്നതാണ്  ഇപ്പോൾ ഏറെ വൈറലാകുന്നത് .അഭിമുഖത്തിനിടയിൽ വന്ന കോഹ്ലി പാണ്ട്യയുടെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി ഗുജറാത്തി ഭാഷയിൽ ഇപ്രകാരം പറഞ്ഞു “Ae Bapu taari bowling kamaal chhe! (ബാപ്പൂ നിന്റെ ബൗളിംഗ് മനോഹരം )ക്യാപ്റ്റന്റെ ഗുജറാത്തി ഭാഷയിലുള്ള അനുമോദനം കേട്ട് ഞെട്ടിയ അക്ഷർ വിരാട് കോഹ്ലി ഗുജറാത്തി വേഗം പഠിക്കുന്നതായും തുറന്നുപറയുന്നത് വീഡിയോയിൽ കാണാം .

വീഡിയോ കാണാം :

നേരത്തെ ഹാർദിക്കിനൊപ്പമുള്ള സംഭാഷണിത്തിനിടയിൽ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിന്  ഏറെ സഹായിച്ച കുടുംബത്തെയും , ഫ്രണ്ട്സിനെയും നന്ദി അറിയിച്ചിരുന്നു .
കൂടാതെ  ഐപിഎല്ലിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ എത്തിയില്ലേ എന്ന് പലരും തന്നോട്  ചോദിച്ചിരുന്നതായും അക്ഷർ പട്ടേൽ വെളിപ്പെടുത്തി .

Read More  പാക് താരങ്ങൾ ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും :ഒടുവിൽ ആ തീരുമാനം എത്തി

” ഇന്ത്യൻ ടീമിലിടം ലഭിക്കാതിരുന്ന കഴിഞ്ഞ 3 വർഷ കാലവും എങ്ങനെ ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രകടനം വർദ്ധിപ്പിക്കാം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത് .കഴിഞ്ഞ 2-3 വർഷം ജീവിതത്തിലെ ദുഷ്ക്കര നിമിഷത്തിൽ സപ്പോർട്ട് തന്നെ കുടുംബത്തിനും ഫ്രണ്ട്സിനും ഈ നിമിഷം ഏറെ നന്ദി പറയുന്നു “അക്ഷർ വാചാലനായി .

LEAVE A REPLY

Please enter your comment!
Please enter your name here