ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് മത്സരങ്ങൾ മാർച്ച് അഞ്ചിന് പുനരാരംഭിക്കും : ഓസ്‌ട്രേലിയൻ ടീം ഇത്തവണ കളിക്കില്ല

IMG 20210224 071811

Road Safety World Series 2021 ലെ മത്സരങ്ങൾ അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും .ടൂർണമെന്റിന്റെ സംഘാടകർ ഇന്നലെ പങ്കെടുക്കുന്ന ടീമുകളുടെയും താരങ്ങളുടെയും അന്തിമ പട്ടിക പുറത്തുവിട്ടു .ഇതിഹാസ താരങ്ങളായ സച്ചിൻ , സെവാഗ്‌ , ലാറ , ദിൽഷൻ ,പീറ്റേഴ്സൺ എന്നിവർ വരാനിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും .നേരത്തെ കഴിഞ്ഞ വർഷം  കോവിഡ് മഹാമാരി കാരണം ടൂർണമെന്റ്  നിർത്തിവെച്ചിരുന്നു .നീണ്ടനാളത്തെ ചർച്ചകൾക്ക് ശേഷമാണിപ്പോൾ മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നത് .
ഇതിഹാസ താരങ്ങൾ വീണ്ടും കളിക്കളത്തിൽ പോരാടുന്നത് കാണുവാൻ ക്രിക്കറ്റ് ആരാധകർ ഉൾപ്പെടെ ഏവരും  ഏറെ ആവേശത്തോടെയാണ്   കാത്തിരിക്കുന്നത് .

കഴിഞ്ഞ വർഷം India Legends, South Africa Legends, Sri Lanka Legends, Australia Legends,  West Indies Legends ടീമുകളാണ്  ടൂർണമെന്റിൽ പങ്കെടുത്തത് .എന്നാൽ  ഇത്തവണ മത്സര രംഗത്ത് Australia Legends  ഉണ്ടാകില്ല . കഴിഞ്ഞ തവണ ബ്രെറ്റ് ലീ നയിച്ച ടീമിന്  പകരം England Legends , Bangladesh Legends ടീമുകൾ കളിക്കും എന്നാണ്  സംഘാടകർ  ഇന്നലെ പ്രസ്താവനയിൽ അറിയിച്ചത്.

ടൂർണമെന്റിൽ കളിച്ച  2 മത്സരങ്ങളിലും ജയിച്ച India Legends ടീം  തങ്ങളുടെ ആദ്യ മത്സരത്തിൽ  Bangladesh Legendsനെ മാർച്ച് 5ന്   നേരിടും .ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്  പുനരാരംഭിക്കുന്ന ടൂർണമെന്റിലെ  ശേഷിച്ച മത്സരങ്ങളെല്ലാം നടക്കുക .ഇന്ത്യൻ സമയം  രാത്രി ഏഴിന് മത്സരങ്ങൾ ആരംഭിക്കും .

ടീമുകളും അവരുടെ സ്‌ക്വാഡും :

Sri Lanka Legends: Upul Tharanga, Chamara Silva, Chinthaka Jayasinghe, Thilan Thushara, Nuwan Kulasekara, Russel Arnold, Ajantha Mendis, Farveez Maharoof, Sanath Jayasuriya, Manjula Prasad, Malinda Warnapura, Dammika Prasad, Rangana Herath, Chamara Kapugedra, Tillakratne Dilshan, Dulanjana Wijesinghe.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

West Indies Legends: Brian Lara, Dinanath Ramnarine, Adam Sanford, Carl Hooper, Dwayne Smith, Ryan Austin, William Perkins, Mahendra Nagamootoo, Pedro Collins, Ridley Jacobs, Narsingh Deonarine, Tino Best, Sulieman Benn.

England Legends: Kevin Pietersen, Owais Shah, Philip Mustard, Monty Panesar, Nick Compton, Kabir Ali, Usman Afzaal, Matthew Hoggard, James Tindall, Chris Tremlett, Sajid Mahmood, James Tredwell, Chris Schoefield, Johnathan Trott, Ryan Sidebottom.

Bangladesh Legends: Khaled Mahmud, Mohammed Sharif, Mushfiqur Rahman, A N M Mamun Ur Rashed, Nafees Iqbal, Mohammad Rafique, Abdur Razzak, Khaled Mashud, Hannan Sarker, Javed Omar, Rajin Saleh, Mehrab Hossain, Aftab Ahmed, Alamgir Kabir.

India Legends: Sachin Tendulkar, Virender Sehwag, Yuvraj Singh, Mohammed Kaif, Yusuf Pathan, Naman Ojha, Zaheer Khan, Pragyan Ojha, Noel David, Munaf Patel, Irfan Pathan, Manpreet Gony.

South Africa Legends: Morne Van Wyk, Alviro Petersen, Nicky Boje, Andrew Puttick, Thandi Tshabalala, Loots Bosman, Llyod Norris Jones, Zander de Bruyn, Monde Zondeki, Garnett Kruger, Roger Telemachus, Jonty Rhodes, Makhaya Ntini, Justin Kemp.

Scroll to Top