സിക്സിലും ഫിഫ്റ്റി പ്ലസ് സ്കോറിലും കിംഗായി രോഹിത് ശർമ്മ :മറികടന്നത് വീരാട് കോഹ്ലിയെ

ഇന്ത്യ :ന്യൂസിലാൻഡ് ടി :20 പരമ്പര ക്രിക്കറ്റ്‌ ആരാധകരില്‍ ആവേശം നിറക്കുകയാണ്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ടോസ് നേടിയിട്ടും പതിവിൽ നിന്നും വളരെ ഏറെ വ്യത്യസ്തമായി ബാറ്റിങ്ങാണ് രോഹിത് ശര്‍മ്മ തിരഞ്ഞെടുത്തത്. ടി :20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യൻ ടീം റെക്കോർഡ് മോശമായത് പരിഹരിക്കുകയെന്നതും ഇന്ത്യൻ ടീം പ്ലാനുകളിലൊന്നാണ്. മത്സരത്തിൽ ആദ്യത്തെ പവർപ്ലയിൽ തന്നെ രോഹിത് ശർമ്മ :ഇഷാൻ കിഷൻ എന്നിവർ ഒന്നാം വിക്കറ്റിൽ നൽകിയത് മിന്നും തുടക്കമാണ്

ലോകേഷ് രാഹുലിന് പകരമെത്തിയ ഇഷാൻ കിഷൻ നായകൻ രോഹിത്തിന് ഒപ്പം അടിച്ച് കളിച്ചപ്പോൾ ഇന്ത്യൻ ടീം സ്കോർ വെറും 6.2 ഓവറിൽ 69 റൺസിലേക്ക് എത്തി. ഇഷാൻ കിഷൻ 29 റൺസ് നേടി പുറത്തായി എങ്കിലും രണ്ടാം ടി :20ക്ക്‌ പിന്നാലെ ഫിഫ്റ്റി നേടിയ നായകൻ രോഹിത് ശർമ്മ തന്റെ ടി :20 അന്താരാഷ്ട്ര കരിയറിലെ 26ാമത്തെ ഫിഫ്റ്റിയാണ് നേടിയത്. കൂടാതെ ടി :20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 30 തവണ 50 പ്ലസ് സ്കോർ നേടുന്ന ആദ്യത്തെ താരമായി മാറിയ രോഹിത് ശർമ്മ ടി :20 ക്രിക്കറ്റിൽ ഇന്ത്യക്കായി തന്റെ 150ആം സിക്സും നേടി.30 തവണ ഫിഫ്റ്റി പ്ലസ് സ്കോർ നേടുന്ന ആദ്യത്തെ താരമായി മാറിയ രോഹിത് ഈ ലിസ്റ്റിൽ വിരാട് കോഹ്ലിയെയാണ് മറികടന്നത്.

ആദ്യത്തെ ഓവർ മുതൽ കിവീസ് ടീം ബൗളർമാരെ അടിച്ച് കളിച്ച രോഹിത് ശർമ്മ 5 ഫോറും 3 സിക്സ് അടക്കം വെറും 31 പന്തുകളിൽ നിന്നും 56 റൺസ് നേടി.അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി എറ്റവും അധികം ഫിഫ്റ്റി പ്ലസ് സ്കോർ അടിച്ചെടുത്ത ഇന്ത്യൻ ടീം ബാറ്റ്‌സ്മാൻമാർ പട്ടികയിൽ അഞ്ചാമത് എത്താനും രോഹിത് ശർമ്മക്ക്‌ കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 124ാമത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണ് രോഹിത് ശർമ്മ നേടിയത്.കൂടാതെ മൂന്ന് ടി :20കളുടെ പരമ്പരയിൽ എല്ലാ മത്സരത്തിലും ടോസ് ജയിച്ച രണ്ടാമത്തെ മാത്രം നായകനായി രോഹിത് ശർമ്മ മാറി.