ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരം അവസാനിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം വാനോളം പുകഴ്ത്തി സംസാരിക്കുന്നത് സ്റ്റാർ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയുടെ മാസ്മരിക ബാറ്റിങ് പ്രകടനത്തെ കുറിച്ചാണ്. ഓവൽ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ തകർന്ന ഇന്ത്യൻ ടീം ബാറ്റിങ് നിരക്ക് പുത്തൻ ഉണർവായി മാറിയത് രോഹിത് രണ്ടാം ഇന്നിങ്സിൽ നേടിയ തന്റെ ആദ്യം വിദേശത്തെ ടെസ്റ്റ് സെഞ്ച്വറിയാണ്. ടെസ്റ്റ് കരിയറിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരം എല്ലാ സംശയങ്ങൾക്കും മാസ്സ് മറുപടി നൽകും വിധമാണ് ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അടിച്ചെടുത്ത 127 റൺസ്. ടെസ്റ്റ് ക്രിക്കറ്റിന് എന്തുകൊണ്ട് താൻ ഇന്ന് യോചിച്ചവനായി മാറുന്നു എന്നുള്ള ഉത്തരമാണ് ഈ ഇന്നിങ്സ്.
അതേസമയം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം രോഹിത്തിനെ തേടി എത്തിയപ്പോൾ ചില വിമർശനങ്ങളും ശക്തമാണ്. താരത്തിന് പുരസ്‌കാരം നൽകിയ തീരുമാനത്തെ ആരാധകർ എല്ലാം സ്വീകരിക്കുന്നുണ്ട് എങ്കിലും രണ്ട് ഇന്നിങ്സിലും ഫിഫ്റ്റിയും കൂടാതെ ഏറെ നിർണായകമായ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യൻ ടീമിനെ ടെസ്റ്റിൽ രക്ഷിച്ച താക്കൂർ മാൻ ഓഫ് ദി മാച്ച് അവാർഡ് നേട്ടവും അർഹിച്ചിരുന്നില്ലേ എന്നാണ് പല ക്രിക്കറ്റ് ആരാധകരും ചോദിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 57 റൺസും രണ്ടാം ഇന്നിങ്സിൽ 60 റൺസും നേടുവാൻ താരത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്സിൽ മികച്ച ഫോമിലുള്ള റൂട്ട് വിക്കറ്റ് വീഴ്ത്തിയതും താക്കൂറാണ്.
എന്നാൽ മത്സരത്തിന് ശേഷം താക്കൂർ പുറത്തെടുത്ത പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് രോഹിത് ശർമ. ഈ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം താക്കൂർ അർഹിച്ചിരുന്നു എന്നും പറഞ്ഞ താരം ബാറ്റിങ്ങിൽ താക്കൂർ വളരെ അധികം ശ്രദ്ധ നെറ്റ്സിൽ അടക്കം ടീമിനായി കാണിക്കാറുണ്ട് എന്നും വിശദമാക്കി. കൂടാതെ കരിയറിൽ സ്വന്തമാക്കിയ ഒരു പ്രധാന നേട്ടമാണ് ഈ ടെസ്റ്റ് സെഞ്ച്വറി എന്നും പറഞ്ഞ രോഹിത് ശർമ്മ തന്റെ സന്തോഷം തുറന്നുപറഞ്ഞു.
“താക്കൂർ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നു. മത്സരത്തിൽ ബാറ്റിങ്, ബൗളിംഗ് പ്രകടനത്താൽ അവൻ വളരെ വിലയേറിയ സംഭാവനയാണ് നൽകിയത് രണ്ട് ഇന്നിങ്സിലും വിലയേറിയ റൺസ് അടിച്ചെടുക്കുക കൂടാതെ നിർണായക വിക്കറ്റുകൾ നേടുക. ഈ പ്രകടനം അത്ര മൂല്യമുള്ളതാണ്.നെറ്റ്സിൽ അടക്കം അവനെ വളരെ അടുത്തറിയുവാൻ സാധിച്ചിട്ടുണ്ട്. തന്റെ പ്രകടനം കൂടുതൽ മെച്ചപെടുത്തുവാൻ കഠിനമായ അധ്വാനം കാണിക്കുന്ന താരമാണ് “രോഹിത് ശർമ്മ വാചാലനായി