അത് തെറ്റാണ് :യഥാർത്ഥ മാൻ ഓഫ് ദി മാച്ച് ആരെന്ന് പ്രഖ്യാപിച്ച് മൈക്കൽ വോൺ

326850

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ ഇന്നലെ ഓവൽ സ്റ്റേഡിയം സമ്മാനിച്ചത് വളരെ മികച്ച കാഴ്ചകളാണ്. ഓവലിലെ വളരെ നിർണായക ടെസ്റ്റിൽ 157 റൺസ് ജയം കരസ്ഥമാക്കി വിരാട് കോഹ്ലിയും ടീമും സുവർണ്ണ നേട്ടം ആഘോഷമാക്കി മാറ്റിയ നിമിഷവും കാഴ്ചകളും എല്ലാവരുടെയും മനസ്സിൽ ഇപ്പോയും തിളങ്ങുന്നുണ്ട്. ഓവലിലെ നാലാം ടെസ്റ്റിൽ 50 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ടീം ഒരു ടെസ്റ്റ്‌ ജയം സ്വന്തമാക്കുന്നത്.1971ലാണ് അവസാനമായി ഇന്ത്യൻ ടെസ്റ്റ്‌ ടീം ഓവലിലെ മണ്ണിൽ നേടിയത് ജയം എന്നതും ഈ ജയത്തിന്റെ ഭംഗി കൂടി വർധിപ്പിക്കുന്നുണ്ട്.ഒന്നാം ഇന്നിങ്സിൽ തകർന്ന ഇന്ത്യ ബാറ്റിങ് നിര വളരെ ഏറെ ശക്തമായി തിരികെ വന്നതാണ് പക്ഷേ രണ്ടാമത്തെ ഇന്നിങ്സിൽ എല്ലാവരും കണ്ടത്.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഈ ജയത്തിന് ഒപ്പം വളരെ അധികം വിവാദം സൃഷ്ടിക്കുന്നത് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് സംബന്ധിച്ച തീരുമാനമാണ്. മത്സരത്തിലെ മാൻ ഓഫ് മാച്ച് അവാർഡ് നേടിയത് രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി അടിച്ച രോഹിത് ശർമ്മയായിരുന്നു. താരം മനോഹര ബാറ്റിങ് പ്രകടനത്താൽ എല്ലാ ഇംഗ്ലണ്ട് ബൗളർമാരെയും നേരിട്ടപ്പോൾ ഇന്ത്യക്ക് വമ്പൻ ലീഡ് കൂടി നേടുവാൻ കഴിഞ്ഞു. വമ്പൻ ലീഡ് കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനായി രോഹിത് 256 പന്തിൽ നിന്നും 14 ഫോറും ഒരു സിക്സ് അടക്കം 127 റൺസ് അടിച്ചെടുത്തു. എന്നാൽ താരത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചപ്പോ ൾ രണ്ട് ഇന്നിംഗ്സിലും വളരെ നിർണായക റൺസ് നേടിയ താക്കൂറിനെ അവഗണിച്ചുവെന്നുള്ള വിമർശനവും ശക്തമാണ്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയ താക്കൂർ ഏറെ പ്രധാനപ്പെട്ട ഇംഗ്ലണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി എന്നുമെല്ലാം മുൻ ഇംഗ്ലണ്ട് താരം അഭിപ്രായപെട്ടു. “രോഹിത് ശർമ്മയുടെ മികവിൽ ആർക്കും സംശയം ഇല്ല. താരം അടിച്ചെടുത്ത റൺസും സെഞ്ച്വറിയും മത്സരത്തിൽ പ്രധാനമായിരുന്നു. പക്ഷേ താക്കൂർ മാൻ ഓഫ് the മാച്ച് അവാർഡ് കൂടി നേടണമായിരുന്നു. അദ്ദേഹം നാല് തവണയാണ് മത്സരത്തിൽ സ്വാധീനം വരുത്തിയത്. മത്സരത്തിൽ രണ്ട് തവണ ബാറ്റ് കൊണ്ട് തിളങ്ങിയ താക്കൂർ രണ്ട് ഇന്നിങ്സിലും ബൗളിങ്ങിൽ കൂടി ഏറെ തിളങ്ങി. താക്കൂർ മാൻ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കാണമായിരുന്ന് “മൈക്കൽ വോൺ വിമർശനം കടുപ്പിച്ചു.

Scroll to Top