സിക്സ് അടിച്ച് രോഹിത് സെഞ്ച്വറി :വിദേശത്ത് ഇത് ആദ്യം

ഇന്ത്യ :ഇംഗ്ലണ്ട് ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റിൽ മറ്റൊരു മാന്ത്രിക നിമിഷം കൂടി. തന്റെ ടെസ്റ്റ്‌ കരിയറിൽ പരിഹസിച്ചവർക്ക്‌ ഒടുവിൽ സെഞ്ച്വറിയുമായി മറുപടി നൽകി സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ. ഓവലിലെ പിച്ചിൽ മൂന്നാം ദിനം ഇംഗ്ലണ്ട് ബൗളർമാരെ അനായാസത്തോടെ നേരിട്ട രോഹിത് ശർമ്മ തന്റെ കരിയറിലെ എട്ടാം ടെസ്റ്റ്‌ സെഞ്ച്വറിയാണ് നേടിയത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ വിദേശത്ത് രോഹിത് നേടിയ ആദ്യത്തെ സെഞ്ച്വറിയുമാണിത് എന്നത് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

ഓവലിൽ 99 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യൻ ടീമിന് കരുത്തായി മാറിയത് രോഹിത് ശർമ്മ :ലോകേഷ് രാഹുൽ ഓപ്പണിങ് കൂട്ട്കെട്ട് നൽകിയ മികച്ച തുടക്കമാണ്. കരുതലോടെ കളിച്ച രോഹിത് തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ ശേഷം പതിവ് ശൈലിയിൽ ഷോട്ടുകൾ പായിക്കുവാൻ തുടങ്ങി.നേരിട്ട 204ആം പന്തിലാണ് രോഹിത് സെഞ്ച്വറി നേടിയത്. മൊയിൻ അലിയുടെ പന്തിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി സിക്സ് പായിച്ച രോഹിത് ശർമ്മ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യ വിദേശ ടെസ്റ്റിലെ സെഞ്ച്വറിയാണ് നേടിയത്.ടെസ്റ്റ്‌ ഓപ്പണറായി എത്തിയ ശേഷം അനേകം റെക്കോർഡുകൾ കൂടി രോഹിത് സ്വന്തമാക്കുകയാണ്.

12 ഫോറും ഒരു സിക്സും അടക്കമാണ് രോഹിത് തന്റെ സെഞ്ച്വറിയിലേക്ക് എത്തിയത്. നേരത്തെ രോഹിത് ടെസ്റ്റ്‌ പരമ്പരയിലെ പല മത്സരങ്ങളിലും മിന്നും തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.ഈ ബാറ്റിങ് പ്രകടനത്തോടെ 2021ൽ 1000 റൺസ് എന്നൊരു നേട്ടത്തിലും താരം എത്തി. കൂടാതെ ഇംഗ്ലണ്ടിൽ 2000 റൺസ് നേട്ടവും രോഹിത് കരസ്ഥമാക്കി