വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യൻ ടീം. മൂന്നാം ടി :20യിൽ 17 റൺസിന്റെ മിന്നും ജയം സ്വന്തമാക്കിയാണ് ഇന്ത്യൻ ടീം വെസ്റ്റ് ഇന്ത്യസിന് എതിരെ ടി :20 പരമ്പരയിൽ വൈറ്റ് വാഷ് നേട്ടം സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പര തൂത്തുവാരി രോഹിത്തും ടീമും ചരിത്ര നേട്ടത്തിന് അവകാശികളായിരുന്നു. മൂന്നാം ടി :20യിലെ ജയത്തോടെ ഐസിസി ടി :20 റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തേക്ക് എത്തി. നീണ്ട 6 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ടീം ഇന്ത്യ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത് എന്നത് ശ്രദ്ധേയം. അവസാനമായി ടീം ഇന്ത്യ ടി :20 റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് 2016 ല്‍ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ്.
നേരത്തെ വെസ്റ്റ് ഇൻഡീസ് ടീം ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പര 3-2ന് നേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ ഈ ടി :20 പരമ്പര ഇന്ത്യ ജയിച്ചതോടെ ഒന്നാം സ്ഥാനം രോഹിത് ശർമ്മക്കും ടീമിനും സ്വന്തമായി.കൂടാതെ അപൂർവ്വം നേട്ടങ്ങൾക്ക് കൂടി ഇന്ത്യൻ ടീം ഇന്നലത്തെ ജയത്തോടെ അവകാശിയായി.ടി :20 ലോകകപ്പിൽ ന്യൂസിലാൻഡ് ടീമിനോട് തോറ്റ ശേഷം ഇന്ത്യൻ ടി :20 ടീം നേടുന്ന തുടർച്ചയായ ഒൻപതാം ജയമാണ്.
ഈ നേട്ടം മറ്റൊരു റെക്കോർഡാണ്.2020ൽ മുൻപും ഇന്ത്യൻ ടീം സമാനമായി തുടർ ജയങ്ങൾ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലങ്കക്ക് എതിരായ 24ന് ആരംഭിക്കുന്ന ഒന്നാം ടി :20 ജയിച്ചാൽ രോഹിത് ശർമ്മക്ക് തുടർ ജയങ്ങളിൽ അപൂർവ്വ റെക്കോർഡിലേക്ക് എത്താൻ കഴിയും.
അതേസമയം ടി :20 നായകനായി 9 തുടർ ജയങ്ങൾ രോഹിത് ശർമ്മക്ക് നേടാൻ കഴിഞ്ഞു. ടി :20യിലെ തുടർ ജയങ്ങൾ നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ മൂന്ന് ജയങ്ങൾ കൂടി സ്വന്തമാക്കിയാൽ രോഹിത് ശർമ്മക്ക് ഒന്നാമതെത്താനായി കഴിയും.12 ടി :20 മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനാണ് ഈ റെക്കോർഡ് ലിസ്റ്റിൽ ഒന്നാമൻ. ശ്രീലങ്കക്ക് എതിരായ മൂന്ന് ടി :20യും ജയിച്ചാൽ രോഹിത്തിന് ഈ ഒരു നേട്ടവും സ്വന്തം പേരിലാക്കാൻ കഴിയും.