ഐപിൽ പതിനാലാം സീസണിൽ മിക്ക ക്രിക്കറ്റ് പ്രേമികളും കിരീടം നേടുമെന്ന് വിശ്വസിച്ച ടീമാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ്.2019, 2020 സീസണിൽ കിരീടം നേടിയ രോഹിത് ശർമ്മയും കൂട്ടരും മറ്റൊരു ഐപിഎൽ കിരീടമാണ് ലക്ഷ്യമിട്ടത് എങ്കിൽ പോലും പ്ലേഓഫ് യോഗ്യത നേടുന്നത് പോലും ഏറെ ശ്രമകരമായി മാറുകയാണ്. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിന് എതിരായി നിർണായക മത്സരത്തിൽ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയ മുംബൈ ടീം പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി, ബാംഗ്ലൂർ ടീമുകൾ മാത്രമാണ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത് എങ്കിലും കൊൽക്കത്ത ടീമിനെ മറികടന്ന് മറ്റൊരു പ്ലേഓഫ് പോരാട്ടത്തിൽ കൂടി ഇടം നേടാമെന്നാണ് മുംബൈ ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. കൂടാതെ സീസണിലെ കിരീടത്തിനും ഒപ്പം ഹാട്രിക്ക് കിരീട നേട്ടമാണ് മുംബൈ നായകനായ രോഹിത്തും ലക്ഷ്യമിടുന്നത്.
എന്നാൽ ഇന്നലെ ഏറെ നിർണായമായ മത്സരത്തിലെ രോഹിത് ശർമ്മയുടെ ഒരു റെക്കോർഡാണിപ്പോൾ ആരാധകർ എല്ലാം ഏറ്റെടുക്കുന്നത്. സീസണിൽ തന്റെ ബാറ്റിങ് ഫോമിലേക്ക് എത്താൻ കഴിയാതെ പോയ രോഹിത് ശർമ്മ ടി :20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടുവാൻ കഴിയാത്ത ഒരു നേട്ടമാണ് സ്വന്തം പേരിൽ കുറിച്ചത്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ ടി :20 ക്യാപ്റ്റൻസി റോൾ കൂടി ഏറ്റെടുക്കുവാൻ പോകുന്ന രോഹിത്തിന് കയ്യടികൾ നൽകുന്നതാണ് ഈ അപൂർവ്വ റെക്കോർഡ്
ഇന്നലെ മത്സരത്തിൽ 13 പന്തിൽ 22 റൺസ് അടിച്ചാണ് രോഹിത് ശർമ്മ തന്റെ വിക്കറ്റ് നഷ്ടമാക്കിയത്.മത്സരത്തിൽ ഒരു സിക്സ് നേടിയ രോഹിത് ടി :20യിൽ 400 സിക്സറുകൾ നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി മാറി. കൂടാതെ ഈ നേട്ടം ഐപിഎല്ലിലെ അടക്കം ലീഗ് കളികൾ, അന്താരാഷ്ട്ര ടി :20 മത്സരങ്ങൾ അടക്കം കളികളിൽ നിന്നും നേടിയതാണ്.ടി :20 ക്രിക്കറ്റിൽ 400ലധികം സിക്സ് നേടുന്ന ഏഴാം താരമാണ് രോഹിത്.
നിലവിൽ ടി :20 സിക്സ് പട്ടികയിൽ ക്രിസ് ഗെയിൽ (1042), പൊള്ളാർഡ് (758) റസ്സൽ (510), ബ്രണ്ടൻ മക്കല്ലം (458) എന്നിവർ രോഹിത്തിന് മുൻപിലുണ്ട്.സിക്സ് നേട്ടം കൂടാതെ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ. അഞ്ച് ഐപിൽ കിരീടങ്ങൾ നേടിയ ഒരേ ഒരു ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ