സച്ചിനെ പിന്തള്ളി ഹിറ്റ്മാന്റെ പടയോട്ടം. ഏഷ്യകപ്പിലെ വമ്പൻ ചരിത്രം മാറ്റിയെഴുതി.

F5Ap5QSb0AA4j7y scaled

പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ വിക്കറ്റിൽ 121 റൺസാണ് കൂട്ടിച്ചേർത്തത്. 56 റൺസ് നേടിയ രോഹിത് ശർമയും 58 റൺസ് നേടിയ ശുഭമാൻ ഗില്ലുമായിരുന്നു ഇന്ത്യൻ നിരയിൽ നട്ടെല്ലായി മാറിയത്.

ഷാഹിൻ അഫ്രിദി അടക്കമുള്ള അപകടകാരിയായ ബോളർമാരെ നാലുപാടും പായിക്കാൻ ഇരുവർക്കും സാധിച്ചു. ഗിൽ തന്റെ ക്ലാസിക് ഷോട്ടുകളുമായി തുടങ്ങിയപ്പോൾ രോഹിത് ശർമ സിക്സറുകൾ പായിച്ചായിരുന്നു പാകിസ്ഥാനെ നേരിട്ടത്. ഈ തകർപ്പൻ ഇന്നിംഗ്സോടുകൂടി കുറച്ചധികം റെക്കോർഡുകൾ പേരിലാക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏഷ്യാകപ്പ് ടൂർണമെന്റിൽ ഒരു ടീമിനെതിരെ ഏറ്റവും അധികം അർത്ഥസെഞ്ച്വറികൾ നേടിയ താരം എന്ന റെക്കോർഡാണ് രോഹിത് ശർമ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനെതിരെ രോഹിത് ശർമയുടെ ഏഷ്യാകപ്പിലെ ആറാമത്തെ അർധസെഞ്ച്വറി ആണ് മത്സരത്തിൽ പിറന്നത്. ഏഷ്യാകപ്പിൽ ശ്രീലങ്കൻ ടീമിനെതിരെ 5 അർത്ഥസെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ ലിസ്റ്റിൽ രണ്ടാമൻ. ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെതിരെ 5 അർത്ഥസെഞ്ച്വറി നേടിയ കുമാർ സംഗക്കാര, ബംഗ്ലാദേശിനെതിരെ 5 അർത്ഥസെഞ്ച്വറി നേടിയ സനത് ജയസൂര്യ എന്നിവർ ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിലായി നിൽക്കുന്നു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

മാത്രമല്ല ഈ തകർപ്പൻ ഇന്നിങ്സിലൂടെ മറ്റൊരു റെക്കോർഡിന്റെ തലപ്പത്തെത്താനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ഒരു അപൂർവ്വ റെക്കോർഡ് പങ്കിടാനുള്ള അവസരമാണ് രോഹിത് ശർമ്മയ്ക്ക് ലഭിച്ചത്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ, ഏകദിന ഫോർമാറ്റിൽ ഏറ്റവുമധികം അർധ സെഞ്ച്വറികൾ നേടുന്ന താരം എന്ന നേട്ടത്തിലാണ് രോഹിത് സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതുവരെ ഏഷ്യാകപ്പ് ഏകദിന ഫോർമാറ്റിൽ 9 അർധ സെഞ്ച്വറികളാണ് രോഹിത് ശർമ ചേർത്തിട്ടുള്ളത്. സച്ചിൻ ടെണ്ടുൽക്കറും ഒൻപത് അർധസെഞ്ച്വറികൾ ഏഷ്യാകപ്പ് ഏകദിന ടൂർണമെന്റിൽ നേടിയിട്ടുണ്ട്.

ഏഷ്യാകപ്പിൽ 12 അർധസെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് ലിസ്റ്റിലെ ഒന്നാമൻ. രണ്ടാം സ്ഥാനത്ത് സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമയ്ക്കുമൊപ്പം സനത് ജയസൂര്യയുമുണ്ട്. എന്തായാലും രോഹിത് ശർമയുടെ ഏഷ്യാ കപ്പിലെ ഫോം ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും, പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ രോഹിത്തിന് തിളങ്ങാനായി. തുടർച്ചയായ രണ്ടാമത്തെ അർത്ഥ സെഞ്ച്വറിയാണ് പാകിസ്ഥാനെതിരെ രോഹിത് നേടിയിരിക്കുന്നത്. 2023ൽ ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിന്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന് ഗുണം ചെയ്യും എന്നതുറപ്പാണ്.

Scroll to Top