ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന പ്രകടനവുമായി വീണ്ടും കയ്യടികൾ നേടുകയാണ് രോഹിത് ശർമ്മയും സംഘവും. ടി :20 ലോകകപ്പിൽ തങ്ങളെ തോൽപ്പിച്ച കിവീസിന് എതിരെ ടി :20 പരമ്പര 3-0ന് സ്വന്തമാക്കിയ ടീം ഇന്ത്യ വരാനിരിക്കുന്ന 2022ലെ ടി :20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ കൂടി ആരംഭിച്ച് കഴിഞ്ഞു. വ്യത്യസ്തമായ കോംബിനേഷനുകൾ പരീക്ഷിക്കുന്ന ഇന്ത്യൻ ടീം മികച്ച സ്‌ക്വാഡിനെ വരുന്ന ലോകകപ്പ് മുന്നോടിയായി തയ്യാറാക്കുക എന്നുള്ള പ്ലാനിലാണ്. ഇന്നലത്തെ മൂന്നാം ടി :20യിൽ പ്ലേയിംഗ് ഇലവനിലേക്ക് അവസരം ലഭിച്ച സ്പിന്നർ ചഹൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ കുപ്പായത്തിലേക്ക് എത്തിയത്. താരത്തെ ഇക്കഴിഞ്ഞ ലോകകപ്പിൽ നിന്നും ഒഴിവാക്കിയത് രൂക്ഷമായ വിമർശനങ്ങൾക്കും കാരണമായി മാറി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ മികച്ച ഫോമിൽ പന്തെറിഞ്ഞ താരം ഇന്നലെ നാല് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
ഇപ്പോൾ താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക്. ചാഹൽ വരുന്ന ലോകകപ്പിൽ ഉറപ്പായും ഇന്ത്യൻ ടീമിൽ സ്ഥാനം നേടുമെന്ന് പറഞ്ഞ കാർത്തിക് എല്ലാ വെല്ലുവിളികളും നേരിട്ടാണ് ഇതുവരെ കരിയറിൽ ചാഹൽ വന്നത് എന്നും വിശദമാക്കി.”എന്റെ ഒരു അഭിപ്രായത്തിൽ മറ്റേത് ലെഗ് സ്പിൻ ബൗളർമാരേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ചഹലിന്‍റെ സ്ഥാനം. മൂന്നാം ടി :20യിൽ അതിഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഐപിൽ പതിനാലാം സീസണിൽ രണ്ടാം പാദത്തിൽ അവൻ കാഴ്ചവെച്ച പ്രകടനം മാത്രം മതി ആ ബൗളിംഗ് മികവിനെ പുകഴ്ത്താൻ “മുൻ താരം വാചാലനായി.
“അസാധ്യമായ മികവുള്ള ഒരു ചെസ്സ് പ്ലയെർ കൂടിയാണ് അവൻ. കൂടാതെ വെറും 10 ലക്ഷം രൂപക്ക് ബാംഗ്ലൂർ ടീമിലേക്ക് എത്തിയ താരം ഇന്ന് എല്ലാ റേഞ്ചിലും മുകളിലാണ്. ടി :20 ലോകകപ്പ് ടീമിൽ നിന്നും അവനെ നാം ഒഴിവാക്കിയപ്പോൾ എന്തോ എല്ലാവരും അമ്പരന്നു. രോഹിത് അവനെ വളരെയധികം വിശ്വസിക്കുന്നു. അവരുടെ ബന്ധം കളിക്കളത്തിന് പുറത്ത് മാത്രമല്ല, ഫീൽഡിനു പുറത്തും അവർ നല്ല ബന്ധത്തിലാണ് “ദിനേശ് കാർത്തിക് പറഞ്ഞു.