വെങ്കടേഷ് അയ്യർക്ക് ഇനി സ്‌പെഷ്യൽ റോളുകൾ നൽകും :പുകഴ്ത്തി രോഹിത് ശർമ്മ

IMG 20211121 WA1043

ന്യൂസിലാൻഡ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര 3-0ന് ജയിച്ച ഇന്ത്യൻ ടീമിന് എല്ലാ തരത്തിലും പ്രശംസകൾ നൽകുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ്‌ ലോകവും. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ നിരാശക്ക്‌ ശേഷം വരുന്ന 2022ലെ ലോകകപ്പ് ലക്ഷ്യമാക്കി കളിക്കുന്ന ഇന്ത്യൻ ടീമിന് ഒട്ടനവധി പോസിറ്റീവുകൾ നൽകുന്നതാണ് ഈ ടി :20 പരമ്പര എന്നത് തീർച്ച. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ആൾറൗണ്ടറായ വെങ്കടേശ് അയ്യർ, പേസർ ഹർഷൽ പട്ടേൽ എന്നിവർ പ്രതീക്ഷകൾക്കും അപ്പുറം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. അവസാനത്തെ ടി :20 മത്സരത്തിൽ മൂന്ന് ഓവറുകൾ എറിഞ്ഞ വെങ്കടേഷ് അയ്യർ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയത് ഇന്ത്യൻ ടീമിന്റെ ആറാം ബൗളർ എന്നുള്ള പ്രശ്നവും ഏറെക്കുറെ പരിഹരിക്കുന്നുണ്ട്.

നേരത്തെ ആദ്യത്തെ രണ്ട് ടി :20യിലും താരം പന്തെറിഞ്ഞിരുന്നില്ല. ഇത് വളരെ ചർച്ചകൾക്ക്‌ തുടക്കമിട്ടിരുന്നു. പക്ഷേ ഹാർദിക് പാണ്ട്യ മോശം ഫോമിന്റെ കൂടി അടിസ്ഥാനത്തിൽ ടീമിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വെങ്കടേഷ് അയ്യർക്ക് ഇനിയും ചില ചുമതലകൾ നൽകുമെന്നുള്ള സൂചന നൽകുകയാണ് നായകൻ രോഹിത് ശർമ്മ.വെങ്കടേഷ് അരങ്ങേറ്റ പരമ്പരയിൽ തന്നെ ടീമിനായി പുറത്തെടുത്ത പ്രകടനത്തിൽ വളരെ അധികം സന്തോഷം അറിയിച്ച നായകൻ അദേഹത്തിന്റെ സ്കിൽ കൂടുതലായി ഉപയോഗിക്കുമെന്നും ചൂണ്ടികാട്ടി.

See also  IND VS ENG : തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിതും ഗില്ലും. ലീഡുമായി ഇന്ത്യ.
20211118 124539

“വെങ്കടേശ് അയ്യറുടേ കഴിവുകൾ എല്ലാം മാക്സിമം ഉപയോഗിക്കുകയാണ് ടീം ആഗ്രഹിക്കുന്നത്. കൂടാതെ ടോപ് ഓർഡറിൽ അവനെ കളിപ്പിക്കുക അത്ര എളുപ്പമല്ല.5,6,7 സ്ഥാനങ്ങളിൽ അവൻ എന്താണ് ചെയ്യുക എന്നതാണ് ടീം നോക്കുന്നത്. അവന് മിഡിൽ ഓവർ, അവസാന ഓവറുകളിൽ എന്തൊക്കെ ചെയ്യാനായി കഴിയുമെന്നത് ഞങ്ങൾ എല്ലാം നോക്കുന്നുണ്ട്. അവൻറെ ബൌളിംഗ് പ്രകടനവും നമ്മൾ കണ്ടു. കേവലം ഒരു തുടക്കക്കാരൻ എന്നുള്ള നിലയിൽ വെങ്കടേശ് അയ്യറുടെ പ്രകടനം എനിക്കും ടീമിനും ആത്മവിശ്വാസം നൽകുന്നുണ്ട് “രോഹിത് ശർമ്മ വാചാലനായി

Scroll to Top