പാക്കിസ്ഥാനു പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള സൂപ്പര്‍ ഫോര്‍ മത്സരത്തിലും തോല്‍വി നേരിട്ടതിനു പിന്നാലെ ഇന്ത്യ, ഏഷ്യാ കപ്പില്‍ നിന്നും പുറത്താവലിന്‍റെ വക്കില്‍. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ ശ്രീലങ്ക വിജയം കണ്ടെത്തി.
തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവുമൊത്ത്, രോഹിത് ശര്‍മ്മ മികച്ച കൂട്ടുകെട്ട് ഉയര്‍ത്ത്, ഇന്ത്യക്ക് അടിത്തറ പാകി. എന്നാല്‍ മധ്യനിര ഉത്തരവാദിത്വമില്ലാതെ കളിച്ചപ്പോള്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ പൊയ്ക്കൊണ്ടിരുന്നു. 10-15 റണ്‍സ് കുറവായിരുന്നു എന്നാണ് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞത്.
“ഞങ്ങൾ അവസാനിച്ചത് തെറ്റായ വശത്താണ്, ഞങ്ങളുടെ ഇന്നിംഗ്‌സിന്റെ ആദ്യ പകുതി മുതലാക്കാമായിരുന്നു. ഞങ്ങൾ 10-15 റൺസിന് കുറവായിരുന്നു. രണ്ടാം പകുതി ഞങ്ങൾക്ക് നല്ലതായിരുന്നില്ല. മധ്യനിരയിൽ പുറത്തായവര്‍ എന്ത് ഷോട്ടുകൾ കളിക്കാമെന്ന് പഠിക്കാം. ഈ കാര്യങ്ങൾ സംഭവിക്കാം. ഒരു ടീമെന്ന നിലയിൽ എന്താണ് പ്രവർത്തിക്കുന്നതെന്ന് ഇതുപോലുള്ള തോൽവികൾ ഞങ്ങളെ മനസ്സിലാക്കും, ”രോഹിത് ശർമ്മ മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.
“ അവരുടെ തുടക്കം പരിഗണിച്ച് അവസാന ഓവറിലേക്ക് മത്സരം കൊണ്ടുപോയതിലൂടെ ബോളര്‍മാര്‍ നല്ല ശ്രമമാണ് നടത്തിയത്. സ്പിന്നർമാർ ആക്രമണോത്സുകമായി ബൗൾ ചെയ്യുകയും മധ്യ ഓവറുകളിൽ വിക്കറ്റുകൾ നേടുകയും ചെയ്തു. വലിയ ബൗണ്ടറി ലൈനിലൂടെ സ്പിന്നർമാരെ നന്നായി ഉപയോഗിക്കാമെന്ന് ഞങ്ങൾ കരുതി. പക്ഷേ പ്ലാൻ വർക്ക് ഔട്ട് ആയില്ല.”
ഈ തോല്‍വികള്‍ ഒരു പ്രശ്നമല്ലാ എന്നും ഇത്തരം തോല്‍വികള്‍ ഒരു പഠനമാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റതെന്നും, കഴിഞ്ഞ ലോകകപ്പിനു ശേഷം കൂടുതല്‍ മത്സരങ്ങള്‍ തോറ്റട്ടില്ലെന്നും രോഹിത് ശര്‍മ്മ ചൂണ്ടികാട്ടി.