IPL 2021 : സിക്സര്‍ കിംഗ് രോഹിത് ശര്‍മ്മ. മറികടന്നത് മഹേന്ദ്ര സിങ്ങ് ധോണിയെ

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് ഇനി രോഹിത് ശര്‍മ്മക്ക് സ്വന്തം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ 25 ബോളില്‍ 2 വീതം ഫോറും സിക്സും നേടി 32 റണ്‍സ് നേടിയിരിന്നു. മത്സരത്തില്‍ നേടിയ സിക്സറുകളോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഹിറ്റ്മാന്‍ സ്വന്തമാക്കി.

217 സിക്സുമായി രോഹിത് ഒന്നാം സ്ഥാനം കൈയ്യടക്കിയപ്പോള്‍ 216 സിക്സുമായി ധോണിയാണ് പുറകില്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി 201 സിക്സുമായി മൂന്നാമതാണ്.

അതേ സമയം ഓള്‍ടൈം സിക്സര്‍ വേട്ടക്കാരുടെ കാര്യമെടുത്താല്‍ 351 സിക്സുമായി ക്രിസ് ഗെയ്ലാണ് മുന്നില്‍. തൊട്ടു പിന്നിലുള്ള ഡീവില്ലേഴ്സിനേക്കാള്‍ 114 സിക്സ് അധികമാണ് യൂണിവേഴ്സല്‍ ബോസിന്‍റെ അക്കൗണ്ടിലുള്ളത്.

മത്സരത്തില്‍ ചില നാഴികകല്ലുകൂടി രോഹിത് ശര്‍മ്മ പൂര്‍ത്തിയാക്കി. ടി20യില്‍ 4000 റണ്‍സ് തികച്ച ക്യാപ്റ്റനായി അദ്ദേഹം മാറി. അതോടൊപ്പം ഐപിഎല്ലില്‍ വലംകൈയന്‍ പേസര്‍മാര്‍ക്കെതിരേ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാനെ തേടിയെത്തി.

Previous articleമുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി
Next articleഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്