ഹോം ഗ്രൗണ്ടിലെ പ്രകടനം കൊണ്ട് മാത്രം മുന്നേറിയ ടീമുകൾക്ക് ഇത്തവണ ഐപിഎല്ലിൽ രക്ഷയില്ല : വമ്പൻ പ്രവചനവുമായി ഡിവില്ലേഴ്‌സ്

ABD vs Mumbai Indians

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ് .ടീമുകൾ എല്ലാം  സീസണിന്റെ തുടക്കത്തിലേ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് .എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഇതുവരെ 2021 ഐപിഎല്ലിൽ ഒരു വിജയം നേടുവാൻ കഴിഞ്ഞിട്ടില്ല .
ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത് .

എന്നാൽ ഹോം ഗ്രൗണ്ട് ആനുകൂല്യം കൊണ്ട് മാത്രം ഐപിഎല്ലിൽ  മികച്ച പ്രകടനം നടത്തിയിരുന്നവര്‍ ഇത്തവണ സീസണിൽ  മുന്നോട്ട് പോകാന്‍ വളരെ പ്രയാസപ്പെടുമെന്ന്  ഇപ്പോൾ തുറന്ന് പറയുകയാണ്  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പ്രമുഖ താരം ഡിവില്ലേഴ്‌സ് .
“ഹോം ഗ്രൗണ്ടില്‍ ഇതുവരെ മികച്ച പ്രകടനം നടത്തുകയും, അത്തരം പിച്ചുകളെ ആശ്രയിച്ച് കളിച്ച് വരികയും ചെയ്ത ടീമുകള്‍ക്ക് ഇത്തവണ ഐപിഎല്ലിൽ   മുന്നേറാന്‍ സാധിക്കില്ല. വളരെ കഠിനമായിരിക്കും  അവർക്ക് ഓരോ മത്സരങ്ങളും “ഡിവില്ലേഴ്‌സ് മുന്നറിയിപ്പ് നൽകി .

“ഇത്തവണ ഇന്ത്യയിലെ വ്യത്യസ്ത  സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുമോ എന്നത് മാത്രമാണ് പ്രാധാന്യമേറിയത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, പഞ്ചാബ്, ഡല്‍ഹി, ആര്‍സിബി, രാജസ്ഥാന്‍, ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് ഹോം മത്സരങ്ങള്‍ ഉണ്ടാവില്ല.  ഇപ്പോൾ ടീമുകൾ എല്ലാം തന്നെ തുല്യ ശക്തികളെ പോലെയാണ് .
ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. ആര്‍ക്കും ഹോം മത്സരങ്ങളില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം  കളിക്കുക  എന്നതാണ് ടീമുകൾക്കും കളിക്കാർക്കും മുൻപിലുള്ള ഏക മാർഗ്ഗമിപ്പോൾ ” സൗത്താഫ്രിക്കൻ ഇതിഹാസ താരം തന്റെ അഭിപ്രായം വിശദമാക്കി .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top