ഇന്ത്യ :ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ മിന്നും ജയമാണ് രോഹിത് ശർമ്മയും ടീമും സ്വന്തമാക്കിയത് . ബാറ്റിങ്, ബൗളിംഗ് അടക്കം സമസ്ത മേഖലകളിലും ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ തകർത്തപോൾ പിറന്നത് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ മികച്ച 10 വിക്കറ്റ് ജയം. വെറും 110 റൺസിന് ഇംഗ്ലണ്ട് ടീം പുറത്തായപോൾ മറുപടി ബാറ്റിങ്ങിൽ വിക്കെറ്റ് നഷ്ടം കൂടാതെയാണ് ഇന്ത്യൻ ടീം 18.4 ഓവറിൽ വിജയലക്ഷ്യത്തിലേക്ക് എത്തിയത്. ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ ശിഖർ ധവാൻ : രോഹിത് ശർമ്മ സഖ്യം മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 76 റൺസുമായി തിളങ്ങി.
ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ഓപ്പണിങ് ജോഡിയായി എത്തിയ രോഹിത്തും ശിഖർ ധവാനും അനായാസമാണ് ഇംഗ്ലണ്ട് വെല്ലുവിളികളെ നേരിട്ടത്. കൂടാതെ മറ്റൊരു സെഞ്ച്വറി പാർട്ണഷിപ്പും അനേകം നേട്ടങ്ങളും ഇരുവരും സ്വന്തമാക്കി. ഇന്ത്യക്കായി ഏകദിന ഫോർമാറ്റിൽ 5000 റൺസ് നേടുന്ന ഓപ്പണിങ് ജോഡിയായി ധവാൻ : രോഹിത് ശർമ്മ സഖ്യം മാറി.
കൂടാതെ പതിനെട്ടാം തവണയാണ് ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നത്.ഇതും മറ്റൊരു ഇന്ത്യൻ നേട്ടമാണ്. ഏറ്റവും അധികം സെഞ്ച്വറി പാർട്ണഷിപ്പ് ഏകദിന ഫോര്‍മാറ്റിലുള്ള ഇന്ത്യൻ ജോഡികളിൽ ഇരുവരും രണ്ടാമത് എത്തി.
ഇന്ന് പതിനെട്ടാം തവണ സെഞ്ച്വറി കൂട്ടുകെട്ട് എന്നുള്ള നേട്ടത്തിലേക്ക് എത്തിയ ഇരുവർക്കും മുൻപിൽ സച്ചിൻ : ഗാംഗുലി (26 തവണ ) ജോഡി മാത്രമാണ് ഉള്ളത്.18 തവണ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ രോഹിത് : കോഹ്ലി ജോഡിക്ക് ഒപ്പം ഇന്നലെ ഇരുവരും എത്തി.കൂടാതെ ഓവൽ ഗ്രൗണ്ടിൽ രോഹിത് ശർമ്മ : ശിഖർ ധവാൻ ജോഡി നേടുന്ന നാലാമത്തെ സെഞ്ച്വറി പാർട്ണർഷിപ്പാണ്.ഒരു ഗ്രൗണ്ടിൽ നാല് തവണ സെഞ്ച്വറി പാർട്ണർഷിപ്പ് നേടുന്ന മൂന്നാമത്തെ മാത്രം ജോഡിയായി ഇരുവരും മാറി.