ശ്രീലങ്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം നാളെ ആരംഭിക്കുന്ന ടി :20 പരമ്പരയോടെ തുടക്കം കുറിക്കുമ്പോൾ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജുവിലേക്ക് തന്നെയാണ്. സൂര്യകുമാർ യാദവിന് കൂടി പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്ന സാഹചര്യത്തിൽ സഞ്ജു സാംസണിന് ഉറപ്പായും നാളത്തെ ടി :20യിൽ അവസരം ലഭിക്കുമെന്നാണ് വിശ്വാസം. ഇഷാൻ കിഷനാണ് ഒന്നാം വിക്കെറ്റ് കീപ്പറെങ്കിലും സഞ്ജുവിനെ ഒരു ബാറ്റ്‌സ്മാൻ റോളിൽ കളിക്കാനാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്ന് സൂചനകളുണ്ട്. അതേസമയം ഒന്നാം ടി :20ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ക്യാപ്റ്റൻ രോഹിത് ശർമ്മ പ്ലെയിങ് ഇലവനെ സംബന്ധിച്ച സൂചനകൾ കൂടി നൽകി.
മലയാളി താരമായ സഞ്ജുവിനെ കുറിച്ച് വാചാലനായ രോഹിത് ശർമ്മ വരുന്ന 2022ലെ ടി :20 ലോകകപ്പിൽ സഞ്ജുവിന് ശ്രദ്ധേയമായ റോൾ നിർവഹിക്കാനുണ്ട് എന്നും വിശദമാക്കി. “സഞ്ജു സാംസൺ വളരെ അധികം കഴിവുള്ള ഒരു മികച്ച ബാറ്റ്‌സ്മാനാണ്. നമുക്ക് എല്ലാം തന്നെ അത് അറിയാം.എപ്പോൾ എല്ലാം സഞ്ജു ബാറ്റുമായി എത്താറുണ്ട് അപ്പോൾ എല്ലാം അദ്ദേഹം നമ്മൾ അമ്പരപ്പിക്കുന്ന ചില ഇന്നിങ്സുകൾ പുറത്തെടുക്കാറുണ്ട്.” രോഹിത് ശർമ്മ വാചാലനായി
“സഞ്ജുവിന്റെ മികച്ച അനേകം ബാറ്റിംഗ് ഇന്നിങ്സുകൾ നമ്മൾ കണ്ടിട്ടുണ്ട്.ഏത് സാഹചര്യത്തിലും തിളങ്ങാനുള്ള മികവ് അദ്ദേഹത്തിന്റെ കൈവശമുണ്ട്.നമ്മൾ ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ നമുക്ക് ആവശ്യം ഷോട്ട് കളിക്കാൻ കഴിവുള്ള താരങ്ങളെ തന്നെയാണ്. ഓസ്ട്രേലിയയിൽ അടക്കം തിളങ്ങാൻ ആവശ്യം ബാക്ക്ഫുട്ടിൽ മികച്ച കളി തന്നെയാണ്. സഞ്ജുവിന് തീർച്ചയായും അത് ഉണ്ട്. അദ്ദേഹം ആ മാനദണ്ഡം പാലിക്കുന്നുണ്ട് “രോഹിത് ശർമ്മ പറഞ്ഞു.
നേരത്തെ സഞ്ചു സാംസണും ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് എന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനും ഇടമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ടീം തിരഞ്ഞെടുപ്പിലൂടെ സിലക്ടർമാർ ഇപ്പോള്‍ നൽകുന്നത്. ഓസ്ട്രേലിയന്‍ വിക്കറ്റില്‍ ആരാണ് അനുയോജ്യന്‍ എന്ന് ഞങ്ങള്‍ നോക്കുന്നുണ്ട് എന്ന് സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ അറിയിച്ചു.
ഇതുവരെ 10 ടി20 മത്സരങ്ങളാണ് സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചട്ടുള്ളത്. എന്നാല്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ചു സാംസണിനു സാധിച്ചട്ടില്ലാ. 11.70 ശരാശരിയില്‍ 117 റണ്‍സാണ് മലയാളി താരത്തിന്‍റെ നേട്ടം.