അവസാനം രോഹിത്തും കളമൊഴിയുന്നു. നിർണായക തീരുമാനം ഉടൻ. റിപ്പോർട്ട്‌.

ഇന്ത്യൻ നായകൻ രോഹിത് ശർമ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത് ശർമ ഇത്തരമൊരു തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്. ഇനിയും ഒരുപാട് കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൻ ഫിറ്റല്ല എന്ന തിരിച്ചറിവിൽ നിന്നാണ് രോഹിത്തിന്റെ ഈ തീരുമാനം എന്നാണ് വിലയിരുത്തൽ. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത് ശർമ. അടുത്തതായി ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വിൻഡീസ് പര്യടനമാണ്. ആ പരമ്പരയോട് കൂടി വിരമിക്കുകയാണെങ്കിൽ രോഹിത്തിന് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യയ്ക്ക് കൂടുതൽ സമയം ലഭിക്കും എന്നതും വസ്തുതയാണ്.

വിൻഡീസിനെതിരെ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളാണ് വിൻഡീസിനെതിരെ നടക്കാൻ പോകുന്നത്. ശേഷം ഇന്ത്യയ്ക്ക് ഡിസംബറിൽ ദക്ഷിണാഫ്രിക്കെതിരെ മാത്രമാണ് അടുത്ത ടെസ്റ്റ് പരമ്പരയുള്ളത്. അതിനാൽ തന്നെ വിൻഡീസ് പരമ്പരയ്ക്ക് ശേഷം രോഹിത് നായകസ്ഥാനം ഒഴിയുകയും, വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്താൽ പുതിയ നായകനെയും ഓപ്പണിങ് ബാറ്ററേയും കണ്ടെത്താൻ ഇന്ത്യൻ ടീമിന് കൂടുതൽ സമയം ലഭിക്കും. നിശ്ചിത ഓവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാനും, ഒപ്പം തന്റെ വ്യക്തിഗത പ്രകടനത്തിൽ കൂടുതൽ ശ്രദ്ധിക്കാനുമാണ് രോഹിത് ഈ തീരുമാനത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് രോഹിത് കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ സമീപസമയങ്ങളിൽ വലിയ ഇന്നിങ്സുകൾ സൃഷ്ടിക്കാൻ കഴിയാത്തത് രോഹിത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഇതുവരെ ഇന്ത്യക്കായി 50 ടെസ്റ്റുകൾ കളിച്ചിട്ടുള്ള രോഹിത് 3437 റൺസാണ് നേടിയിട്ടുള്ളത്. തന്റെ കരിയറിൽ 9 സെഞ്ച്വറികളും 14 അർദ്ധസെഞ്ച്വറകളും രോഹിത് നേടി. 45 ആണ് രോഹിത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി.

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അങ്ങനെ ഒരു തീരുമാനം എത്തുകയാണെങ്കിൽ അത് കൂടുതൽ തലവേദന സൃഷ്ടിച്ചേക്കും. രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് രോഹിത്തിന് ശേഷം ഇന്ത്യയ്ക്ക് മുൻപിൽ നായകൻ എന്ന നിലയിലുള്ള ഓപ്ഷനുകൾ. എന്നിരുന്നാലും രഹാനയ്ക്ക് തന്നെയാണ് അടുത്ത ടെസ്റ്റ് നായകനാകാൻ അവസരം ലഭിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. പക്ഷേ ഇതേ സംബന്ധിച്ചുള്ള തീരുമാനം രോഹിത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Previous articleവിൻഡിസിനെതിരെയും സഞ്ജു ആക്രമണം തുടരണം, അതാണ് അവന്റെ ശൈലി. മുൻ കോച്ചിന്റെ നിർദ്ദേശം.
Next articleപാകിസ്ഥാൻ ടീമിനെ ഇന്ത്യയ്ക്ക് പേടി, അതുകൊണ്ടാണ് ഏഷ്യകപ്പിന് വരാത്തത്. ഇന്ത്യ വല്ല നരകത്തിലേക്കും പോവൂ – പ്രകോപനവുമായി മിയാൻദാദ്