രാഹുലിനെ ഉപനായകസ്ഥാനത്ത് നിന്ന് മാറ്റിയത് പുറത്താക്കാനോ? രോഹിത് ശർമ പറയുന്നു.

കഴിഞ്ഞ സമയങ്ങളിലൊക്കെയും ടെസ്റ്റ് മത്സരങ്ങളിൽ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ക്രിക്കറ്ററാണ് കെഎൽ രാഹുൽ. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സമയത്തിലൂടെയാണ് രാഹുൽ കടന്നുപോകുന്നത്

ഈ അവസരത്തിൽ രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനുശേഷം ഇന്ത്യ കെഎൽ രാഹുലിനെ ടീമിന്റെ ഉപനായക സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയുണ്ടായി. ടീമിൽ നിന്ന് രാഹുലിനെ പുറത്താക്കുന്നതിന്റെ ഭാഗമായിയാണോ ഇന്ത്യ ഈ നീക്കം നടത്തിയത് എന്ന സംശയം പലരിലും ഉദിച്ചിരുന്നു. ഇതിനുള്ള വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ഇപ്പോൾ.

rohit press

രാഹുലിനെ ഉപനായക സ്ഥാനത്ത് നിന്നും മാറ്റിയത് വലിയൊരു കാര്യമായി കാണേണ്ടതില്ല എന്നാണ് മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞത്. “ടീമിലുള്ള 17 പേരും പ്ലെയിങ് ഇലവനിൽ വരാൻ സാധ്യതയുള്ളവരാണ്. വളരെ കഴിവുള്ളവർക്ക് തന്നെയാണ് ടീം മാനേജ്മെന്റ് പിന്തുണ നൽകുന്നത്. രാഹുലിനെ ഉപനായക സ്ഥാനത്ത് നിന്നും മാറ്റുന്നതിൽ വലിയ അർത്ഥമില്ല. ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ക്രിക്കറ്റർ എന്ന നിലയിലാണ് രാഹുലിനെ ഉപനായകനായി നിശ്ചയിച്ചിരുന്നത്. അതൊരു വലിയ കാര്യമായി എടുക്കേണ്ടതില്ല.”- രോഹിത് ശർമ പറഞ്ഞു.

vg00cilo kl rahul

ഇതോടെ രാഹുലിനെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിട്ടുണ്ട്. എന്നാൽ ശുഭമാൻ ഗില്ലിനെ പോലെ മികച്ച ഫോമിലുള്ള കളിക്കാർ പുറത്തു നിൽക്കുമ്പോൾ രാഹുലിനു വീണ്ടും അവസരങ്ങൾ നൽകിയാൽ വീണ്ടും വിമർശനങ്ങൾ ഉയരുമെന്നത് ഉറപ്പാണ്. പരമ്പരയിൽ 3 ഇന്നിങ്സുകൾ കളിച്ച രാഹുൽ ഇതുവരെ 38 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

നിലവിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വിജയിച്ചതോടെ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയിട്ടുണ്ട്. ഇൻഡോർ മത്സരത്തിൽ കൂടെ വിജയം നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ.

Previous articleസ്മിത്ത് ഇനി പഴയ ആളല്ല, ഇന്ത്യ സൂക്ഷിക്കണം! സൂചന നൽകി രവി ശാസ്ത്രി!
Next articleടോസ് ഭാഗ്യം ഇന്ത്യക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍