ഹോങ്കോങ്ങിനെതിരെയുള്ള വിജയത്തോടെ 2022 ഏഷ്യ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോര്‍ റൗണ്ടിലെത്തി. 40 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഹോങ്കോങ്ങിനു മുന്നില്‍ 193 റണ്‍സ് വിജയലക്ഷ്യമാണ് ഒരുക്കിയത്. മറുപടി ബാറ്റിംഗില്‍ 152 റണ്‍സാണ് ഹോങ്കോങ്ങിനു നേടാനായത്.
ബാറ്റിംഗില്‍ പതിഞ്ഞ തുടക്കം ലഭിച്ച ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ലഭിക്കാന്‍ കാരണമായത് സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ്. 6 ഫോറും 6 സിക്സുമായി 261 സ്ട്രൈക്ക് റേറ്റില്‍ 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബാറ്റ് ചെയ്തു എന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. എന്നാല്‍ ബോളിംഗ് നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു എന്നും ക്യാപ്റ്റന്‍ പറഞ്ഞു. മത്സരത്തില്‍ ആവേശ് ഖാനും അര്‍ഷദീപ് സിങ്ങും നന്നായി റണ്‍സ് വഴങ്ങിയിരുന്നു
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി. “(SKY) ഇന്ന് അദ്ദേഹം കളിച്ച ഇന്നിംഗ്സിനെപറ്റി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് ഞങ്ങൾ ഇടയ്ക്കിടെ അവനില്‍ നിന്നു കണ്ടിട്ടുണ്ട്. ഇതുപോലെ നിർഭയമായി ബാറ്റ് ചെയ്യുന്നതാണ്, ടീം അവനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ന് അദ്ദേഹം കളിച്ച ചില ഷോട്ടുകൾ പുസ്തകത്തിൽ എവിടെയും എഴുതിയിട്ടില്ല. അത് കാണാൻ വളരെ സന്തോഷകരമായിരുന്നു. ഷോട്ട് തിരഞ്ഞെടുപ്പും നിർണായകമായിരുന്നു. അയാൾക്ക് പാർക്കിന് ചുറ്റും കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. ”
“ബാറ്റിംഗ് ഓഡറിലെ മാറ്റങ്ങളെപറ്റി എല്ലാവരെയും അറിയിച്ചിട്ടുണ്ട്. മിക്ക താരങ്ങളും അവസരം മുതലാക്കാനും ആവശ്യമുള്ളിടത്ത് ബാറ്റ് ചെയ്യാനും തയ്യാറാണ്. അതാണ് നമുക്ക് വേണ്ട ഫ്ലെക്സിബിലിറ്റി. ഞങ്ങൾ ശരിയായ മാച്ച്-അപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കും, ”രോഹിത് ശർമ്മ പറഞ്ഞു.