ഐപിൽ പതിനഞ്ചാം സീസണിൽ മുൻ ചാമ്പ്യൻമാർക്ക് പരാജയം തുടരുകയാണ്. തുടർച്ചയായ നാലാമത്തെ തോൽവിയുമായി നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് വിമർശനം ഏറ്റുവാങ്ങുമ്പോൾ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ബാംഗ്ലൂർ ടീമിനോട് തോൽവി വഴങ്ങി സീസണിലെ തുടർച്ചയായ നാലാം തോൽവിയിലേക്ക് മുംബൈ ഇന്ത്യൻസ് എത്തി .5 തവണ ചാമ്പ്യൻമാരായ മുംബൈ ടീമിന് ഈ തിരിച്ചടിയിൽ നിന്നും മുക്തരാകന്‍ കഴിയുമോയെന്നതാണ് പ്രധാന ചോദ്യം.
ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിങ്,ബൗളിംഗ്, ഫീൽഡിങ് അടക്കം സമസ്ത മേഖലയിലും പാളിച്ചകൾ സംഭവിച്ച രോഹിത് ശർമ്മക്കും ടീമിനും സീസണിൽ ശേഷിക്കുന്ന പത്ത് മത്സരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കാൻ കഴിയില്ല. ഇന്നലത്തെ തോൽവിയോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് മുംബൈ ഇന്ത്യൻസ് എത്തി കഴിഞ്ഞു.
അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ ടീമിന്റെ ബാറ്റിങ് പ്രകടനങ്ങളിൽ അടക്കം ക്യാപ്റ്റൻ രോഹിത് ശർമ്മ നിരാശ പ്രകടിപ്പിച്ചു. ഇന്നലെ മത്സരത്തിൽ ഇഷാൻ കിഷൻ : രോഹിത് ശർമ്മ സഖ്യം ഫിഫ്റ്റി റൺസ് പാർട്ണർഷിപ്പ് നേടിയിരുന്നു. ഇതിന് പിന്നാലെ രോഹിത് പുറത്തായതോടെ ടീം പൂർണ്ണമായി തകർന്നു. ഇതാണ് രോഹിത് ഇന്നലത്തെ മത്സരശേഷം പറഞ്ഞത്.
“എനിക്ക് കളിയിൽ എത്രത്തോളം നേരം ബാറ്റ് ചെയ്യാമൊ അത്ര നേരം ബാറ്റ് ചെയ്യണം എന്നുള്ള ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്നാൽ ഞാൻ പുറത്തായത് മോശം സമയത്തായി പോയി.തീർച്ചയായും ഇത് ഒരു 150 റൺസ് വിക്കെറ്റ് അല്ല. സൂര്യകുമാർ യാദവ് അത് കാണിച്ചുതന്നു.തീർച്ചയായും സൂര്യ ധാരാളം ക്രെഡിറ്റ് അർഹിക്കുന്നുണ്ട് “രോഹിത് ശർമ്മ വാചാലനായി.
ഇന്നലത്തെ മത്സരത്തിൽ കേവലം രണ്ട് വിദേശ താരങ്ങളുമായിട്ടാണ് മുംബൈ ഇന്ത്യൻസ് ടീം കളിക്കാൻ ഇറങ്ങിയത്. ഇതിന് കുറിച്ചും ക്യാപ്റ്റൻ രോഹിത് അഭിപ്രായം വിശദമാക്കി. “ഞങ്ങൾ ബാറ്റിങ് നിരയെ കൂടുതൽ ശക്തമാക്കാൻ ആഗ്രഹിച്ചു. അതിനാൽ തന്നെ പിച്ചിനും എതിരാളികള്‍ക്കും അനുസൃതമായി ഇതാണ് മികച്ച ടീം എന്നുള്ള തോന്നലുണ്ടായി. എങ്കിലും ചില വിദേശ താരങ്ങൾ ഇന്നത്തെ മത്സരത്തിൽ ലഭ്യം അല്ലായിരുന്നു.” ക്യാപ്റ്റൻ രോഹിത് ശർമ്മ വെളിപ്പെടുത്തി.