അവനെ ജീവിതകാലം മുഴുവന്‍ വിലക്കണം. കടുത്ത പ്രതിഷേധം അറിയിച്ച് രവിശാസ്ത്രി.

രണ്ടു ദിവസം മുൻപായിരുന്നു എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹൽ രംഗത്ത് വന്നത്. 2013ൽ ആയിരുന്നു താരം മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചത്. ആകെ ഒരു സീസൺ മാത്രമേ ഫ്രാഞ്ചൈസിക്കായി താരം കളിച്ചിട്ട് ഉള്ളൂ. മുംബൈ ഇന്ത്യൻസിൽ അന്നത്തെ സഹ കളിക്കാരൻ മദ്യപിച്ചെത്തി തന്നെ കെട്ടിടത്തിലെ പതിനഞ്ചാം നിലയിൽ ബാൽക്കണിയിൽ തൂക്കിയിട്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.

അങ്ങനെയൊരു സംഭവത്തിന് കാരണക്കാരനായ കളിക്കാരനെ ജീവിതകാലം മുഴുവൻ ക്രിക്കറ്റിൽ നിന്നും വിലക്കണമെന്നും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ സമ്മതിക്കരുതായിരുന്നു എന്നാണ് രവിശാസ്ത്രി അഭിപ്രായപ്പെട്ടത്.

images 22 2

“അങ്ങനെയൊരു സംഭവത്തിന് കാരണക്കാരനായ ആളെ വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അനുവദിക്കരുത്. ആ കളിക്കാരനെ ജീവിതകാലം മുഴുവൻ ക്രിക്കറ്റിൽനിന്നും വിലക്കണം. ഇന്നത്തെ കാലത്താണ് അങ്ങനെയൊരു സംഭവം നടക്കുന്നതെങ്കിൽ ആ താരത്തെ വിലക്കുകയും ചികിത്സയ്ക്ക് വിടുകയും ആണ് വേണ്ടത്. സംഭവിച്ച കാര്യങ്ങൾ തമാശയായാണ് അയാൾ എടുത്തെങ്കിലും അല്ലെങ്കിലും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങാൻ അനുവദിക്കാതിരിക്കണം. അപ്പോഴാണ് അയാൾക്ക് കാര്യം മനസ്സിലാവുക.”-രവിശാസ്ത്രി പറഞ്ഞു.

images 23 2

നിലവിൽ രാജസ്ഥാൻ റോയൽസിലേ കളിക്കാരനാണ് ചഹൽ. തന്‍റെ സഹ താരങ്ങളായ അശ്വിനും കരുൺ നായരും എന്നിവരോടൊത്ത ചർച്ചയിലായിരുന്നു ഈ വെളിപ്പെടുത്തൽ.

images 24 2