8 ഇന്നിങ്സുകളിൽ 6 തവണയും ഒറ്റയക്കത്തിന് പുറത്ത്. ഹിറ്റ്മാൻ ഫ്ലോപ്മാൻ ആകുമ്പോൾ.

0ab927f9 42f6 4afe aebd 9413d059a9be

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ദയനീയമായ പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്. പരാജയത്തോടൊപ്പം ഇന്ത്യയ്ക്ക് വലിയ നിരാശ സമ്മാനിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവർ വളരെ മോശം ബാറ്റിംഗ് പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കുകയുണ്ടായി.

കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കൃത്യമായ മനോഭാവം പുലർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് രോഹിത് കാഴ്ച വെച്ചിട്ടുള്ളത്. കഴിഞ്ഞ 8 ഇന്നിങ്സുകളിൽ ഇന്ത്യയ്ക്കായി ഓപ്പണറായി എത്തിയ രോഹിത് ശർമ 6 തവണയും ഒറ്റയക്കത്തിന് പുറത്താവുകയായിരുന്നു.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ രോഹിത് പുറത്തായത് 8 റൺസെടുത്താണ്. ഇതോടുകൂടിയാണ് വലിയ നാണക്കേട് രോഹിത്തിന്റെ പേരിൽ എത്തിയത്. കഴിഞ്ഞ 8 ടെസ്റ്റ് ഇന്നിംഗ്സുകളിൽ രോഹിത് ശർമ അർധസെഞ്ച്വറി സ്വന്തമാക്കിയത് കേവലം ഒരു തവണ മാത്രമാണ്.

ന്യൂസിലാൻഡിനെതിരെ ബാംഗ്ലൂരിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 52 റൺസ് നേടിയതാണ് രോഹിത്തിന്റെ മികച്ച പ്രകടനം. എന്നാൽ അതിനു മുൻപും പിന്നീടും രോഹിത് വലിയ പരാജയമായി മാറി. 8 ഇന്നിങ്സുകളില്‍ 2 തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടത്.

ബംഗ്ലാദേശിനെതിരെ നടന്ന 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 6, 5, 23, 8 എന്നിങ്ങനെയായിരുന്നു രോഹിത് ശർമ സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെതിരെ നടന്ന 2 ടെസ്റ്റ് മത്സരങ്ങളിൽ 2, 52, 0, 8 എന്നിങ്ങനെ മോശം പ്രകടനം രോഹിത് കാഴ്ചവെച്ചു.

Read Also -  ബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.

ഇന്ത്യയെ ഏറ്റവും പിന്നോട്ടടിക്കുന്ന ഒരു ഘടകം രോഹിത്തിന്റെ ഈ മോശം ബാറ്റിംഗ് പ്രകടനം തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. ഈ സമയത്ത് വലിയ പ്രതീക്ഷയായിരുന്ന നായകന്റെ മോശം പ്രകടനം ഇന്ത്യയെ ബാധിക്കുന്നുണ്ട്. ബാറ്റിംഗിൽ മാത്രമല്ല നായകത്വത്തിലും രോഹിത്തിന്റെ ചില പിഴവുകൾ മുൻ താരങ്ങൾ എടുത്തു പറയുകയുണ്ടായി.

ഫീൽഡിങ്ങിനിടെ ചില അനായാസ ക്യാച്ചുകൾ പോലും രോഹിത് കൈവിടുന്നത് മത്സരങ്ങളിൽ കാണാൻ സാധിക്കുന്നു. മാത്രമല്ല ക്യാപ്റ്റൻസിയിലേക്ക് വന്നാലും രോഹിത്തിൽ നിന്ന് പഴയ ആക്രമണ മനോഭാവം ഇപ്പോൾ കാണാനില്ല. ഇതൊക്കെയും വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നുണ്ട്.

ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ തന്നെ രോഹിത് തന്റെ ബാറ്റിംഗിൽ മികവ് പുലർത്താണമെന്നത് ഇന്ത്യയുടെ ആവശ്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് വിള്ളലേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top