ഐപിഎല്ലിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. കോഹ്ലി ക്യാപ്റ്റനായും, രോഹിത് വൈസ് ക്യാപ്റ്റനായും മഹേന്ദ്ര സിങ്ങ് ധോണി മെന്‍ററായി എത്തുന്ന ടൂര്‍ണമെന്‍റില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ലാ. ഒക്ടോബര്‍ 17 നാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്.
ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കാന്‍ എന്തും ചെയ്യുമെന്നും, ചരിത്രം ആവര്‍ത്തിക്കുമെന്നും പറയുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. 2007 ലാണ് ഇന്ത്യ ടി20 ലോകകപ്പ് നേടുന്നത്. അന്ന് ടീമിന്‍റെ ഭാഗമായിരുന്നു രോഹിത് ശര്‍മ്മ. 2014 ൽ ഫൈനലിനും 2016 ൽ സെമിഫൈനലിലും ഇന്ത്യ കിരീടത്തിനരികെ വരെ എത്തിയിരുന്നു. എന്നാൽ ഇക്കുറി ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍.
” സെപ്റ്റംബർ 24 ജോഹനാസ്ബർഗ് അന്നാണ് കോടിക്കണക്കിന് സ്വാപ്നങ്ങൾ യാഥാർത്ഥ്യമായത്. ഞങ്ങളെ പോലെ പരിചയസമ്പത്ത് ഇല്ലാത്ത യുവനിരയുള്ള ടീം ചരിത്രം സൃഷ്ടിക്കുമെന്ന് ആരും കരുതി കാണില്ല. അതിനുശേഷം 14 വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ ഒരുപാട് സഞ്ചരിച്ചു. ഒരുപാട് ചരിത്രങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾക്കും തിരിച്ചടികളുണ്ടായി, ഞങ്ങളും ബുദ്ധിമുട്ടി, എന്നാൽ ഞങ്ങൾ മനോബലം തകർന്നിട്ടില്ല. കാരണം ഞങ്ങളൊരിക്കലും തോൽക്കാൻ തയ്യാറല്ല. ഈ ഐസിസി ലോകകപ്പിൽ ഞങ്ങളിൽ ഓരോരുത്തരും കഴിവിന്റെ അങ്ങേയറ്റം ടീമിന് വേണ്ടി നൽകും. ഞങ്ങൾ വരുന്നുണ്ട്, ഈ ട്രോഫി ഞങ്ങളുടെയാണ്. ഇന്ത്യ…. നമുക്കത് നേടാം. ” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ രോഹിത് ശർമ്മ കുറിച്ചു.
നായകനായി വീരാട് കോഹ്ലിയുടെ അവസാന ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. വീരാട് കോഹ്ലിക്ക് ശേഷം ടി20 നായകസ്ഥാനം ഏറ്റെടുക്കുവാന്‍ കൂടുതല്‍ സാധ്യത രോഹിത് ശര്‍മ്മക്കാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടനേട്ടത്തിലെത്തിച്ച രോഹിത് ശര്‍മ്മ ഇന്ത്യൻ ക്യാപ്റ്റനായും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.