തുടക്കം മുതലാക്കാനാവതെ സഞ്ചു സാംസണ്‍. റെക്കോഡുമായി മടക്കം.

327950

ഐപിൽ പതിനാലാം സീസൺ ആവേശം ക്രിക്കറ്റ് ആരാധകർക്കിടയിൽ വമ്പൻ പ്രചാരമാണ് നേടുന്നത്. നിർണായക മത്സരങ്ങൾ മാത്രമാണ് ഇപ്പോൾ എല്ലാ ടീമുകൾക്കും പ്ലേഓഫ്‌ യോഗ്യതക്കും മുൻപായി അവശേഷിക്കുന്നത്. ഏറെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നേരിടുമ്പോൾ ബാംഗ്ലൂർ ടീം നായകൻ വിരാട് കോഹ്ലി വൻ ജയത്തിൽ കുറഞ്ഞത് ഒന്നുംതന്നെ ആഗ്രഹിക്കുന്നില്ല. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാമതുള്ള രാജസ്ഥാൻ ടീമിനും തോൽവിയേ കുറിച്ച് ഇനി ഈ സീസണിൽ ചിന്തിക്കാൻ പോലും കഴിയില്ല. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ടീമിന് തിരിച്ചടി നൽകി മികച്ച വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് ഓപ്പണിങ് ജോഡി നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിനായി സ്റ്റാർ ഓപ്പണിങ് ജോഡി 8.2 ഓവറിൽ നിന്നും 77 റൺസ് അടിച്ചെടുത്തു. ആദ്യത്തെ ഓവർ മുതൽ വമ്പൻ ഷോട്ടുകൾ ആരംഭിച്ച എവിൻ ലൂയിസ് രാജസ്ഥാൻ റോയൽസ് ടീമിനായി ആദ്യത്തെ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ 22 ബോളിൽ നിന്നും 3 ഫോറും 2 ഡിക്സും അടക്കം 31 റൺസ് അടിച്ചെടുത്തപ്പോൾ പിന്നീട് വന്ന സഞ്ജു സാംസൺ രണ്ട് സിക്സ് പായിച്ചു വീണ്ടും ഒരിക്കൽ കൂടി പ്രതീക്ഷകൾ നൽകി എങ്കിൽ പോലും താരം ഒരു മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്. സ്പിൻ ബൗളർ ചഹാൽ എതിരെ മനോഹര സിക്സ് പായിച്ച നായകൻ സഞ്ജു സാംസൺ ശേഷം ഒരിക്കൽ കൂടി. നിരാശപെടുത്തി.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

37 ബോളിൽ 5 ഫോറും 3 സിക്സും അടക്കം 58 റൺസ് അടിച്ച ലൂയിസിന്‍റെ വിക്കറ്റ് നഷ്ടമായ അടുത്ത ഓവറിൽ തന്നെ സഞ്ജു ഒരു വമ്പൻ ഷോട്ടിന് വേണ്ടി ശ്രമിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്. രണ്ട് തുടർ അർദ്ധ സെഞ്ച്വറികളോടെ തന്റെ ഫോമിലേക്ക് ഉയർന്ന സഞ്ജുവിന്റെ വിക്കറ്റ് ഷഹ്ബാസ് അഹമ്മദ്‌ വീഴ്ത്തി.15 പന്തുകളിൽ 2 സിക്സ് അടക്കം 19 റൺസ് നേടുവാനാണ് സഞ്ജുവിന് സാധിച്ചത്. കൂടാതെ ഓറഞ്ച് ക്യാപ്പിന് അരികിൽ എത്തി പുറത്താകുവാനായിരുന്നു സഞ്ജു സാംസണിന്‍റെ വിധി. എന്നാൽ മറ്റൊരു നേട്ടം താരം മത്സരത്തിൽ സ്വന്തമാക്കി.ഈ സീസണിൽ 452 റൺസ് സ്വന്തമാക്കിയ സഞ്ജു തന്റെ ഐപിൽ കരിയറിൽ എറ്റവും അധികം റൺസ് നേടിയ ഐപിൽ സീസണാക്കി ഇത് മാറ്റി. മുൻപ് 2018ലെ ഐപിൽ സീസണിൽ 442 റൺസ് അടിച്ചതാണ് പഴയ റെക്കോർഡ്.

Scroll to Top