ബാറ്റിംഗിലെ കടം ഫീല്‍ഡിങ്ങില്‍ തീര്‍ത്തിട്ടുണ്ട്. കോഹ്ലിയെ റണ്ണൗട്ടാക്കിയ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്.

ഐപിഎല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് രാജസ്ഥാന്‍ താരം റിയാന്‍ പരാഗാണ്. മോശം ബാറ്റിംഗ് തുടരുമ്പോഴും പ്ലേയിങ്ങ് ഇലവനില്‍ തുടര്‍ച്ചയായി സ്ഥാനം കിട്ടുന്നത് ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സീസണില്‍ 93 റണ്‍സാണ് റിയാന്‍ പരാഗിന്‍റെ സമ്പാദ്യം.

ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലും റിയാന്‍ പരാഗ് പരാജയപ്പെട്ടു . 16 പന്ത് നേരിട്ട യുവതാരത്തിനു 9 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് പരാഗ് മടങ്ങിയത്‌.

ബാറ്റിംഗിലെ മോശം പ്രകടനം തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെയാണ് റിയാന്‍ പരാഗ് വീട്ടിയത്. ക്രിസ് മോറിസ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ കോഹ്ലിയുടെ ക്യാച്ച് പരാഗ് കൈവിട്ടിരുന്നു. എന്നാല്‍ അതേ ഓവറില്‍ തകര്‍പ്പന്‍ ഫോമിലുള്ള വീരാട് കോഹ്ലിയെ റണ്ണൗട്ടാക്കിയാണ് രാജസ്ഥാനെ മുന്നിലെത്തിച്ചത്.

പോയിന്‍റില്‍ ഫീല്‍ഡ് ചെയ്ത റിയാന്‍ പരാഗ് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ ഡയറക്ട് ഹിറ്റാക്കിയാണ് പരാഗ് കോഹ്ലിയെ പുറത്താക്കിയത്. ഒരു ഡൈവിലൂടെ കോഹ്ലിയുടെ ഷോട്ട് തടഞ്ഞിട്ട ശേഷമാണ് ഈ അസം താരത്തിന്‍റെ റണ്ണൗട്ട് പ്രകടനം

വീഡിയോ