ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നഷ്ടമായ ഇന്ത്യ ബാറ്റിംഗിനയക്കപ്പടുകയായിരുന്നു. ടീമില്‍ 4 മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. വീരാട് കോഹ്ലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും ബാറ്റ് ചെയ്യാന്‍ തന്നെയൊയിരുന്നു ആഗ്രഹം എന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ആദ്യ പവര്‍പ്ലേയില്‍ 61 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പതിവില്‍ നിന്നും വിത്യസ്തമായി രോഹിത് ശര്‍മ്മക്കൊപ്പം റിഷഭ് പന്താണ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ വില്ലിയെ സിക്സ്ടിച്ചുകൊണ്ടാണ് രോഹിത് ശര്‍മ്മ തുടക്കമിട്ടത്. പിന്നെയും വില്ലിയെ സിക്സടിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മൊയിന്‍ അലിയെ ഇരട്ട ഫോറടിച്ചു. ഓപ്പണിംഗില്‍ 49 റണ്‍സ് കൂട്ടിചേര്‍ത്താണ് ഇന്ത്യന്‍ നായകന് മടങ്ങിയത്. ഇന്നിംഗ്സിന്റെ തുടക്കം രോഹിത് ശര്‍മ്മ നല്കിയ അവസരം ജേസണ്‍ റോയി നഷ്ടപ്പെടുത്തിയിരുന്നു
ചെറിയ ഇന്നിംഗ്സായിരുന്നെങ്കിലും സ്കോര്‍ ബോര്‍ഡില്‍ വന്‍ ചലനം സൃഷ്ടിച്ചാണ് രോഹിത് ശര്‍മ്മ മടങ്ങിയത്. അരങ്ങേറ്റ താരം ഗ്ലെന്സാണ് വിക്കറ്റ് നേടിയത്. 20 പന്തില്‍ 3 ഫോറും 2 സിക്സും അടക്കം 31 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചത്. ആദ്യ മത്സരത്തില്‍ 14 പന്തില്‍ 24 റണ്ണാണ് രോഹിത് നേടിയത്.
India (Playing XI): Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal
England (Playing XI): Jason Roy, Jos Buttler(w/c), Dawid Malan, Liam Livingstone, Harry Brook, Moeen Ali, Sam Curran, David Willey, Chris Jordan, Richard Gleeson, Matthew Parkinson