ഇന്ത്യന്‍ ഇലവനില്‍ നിറയെ മാറ്റങ്ങള്‍. പേരുകള്‍ രോഹിത് ശര്‍മ്മ മറന്നു പോയി

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുത്തു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1 – 0 മുന്നിലാണ്. അതിനാല്‍ ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര വിജയിക്കാം. അതിനാല്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്.

ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ 4 മാറ്റങ്ങളാണ് വന്നത്. വീരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരാണ് ടീമില്‍ എത്തിയത്. ഇഷാന്‍ കിഷന്‍, ദീപക്ക് ഹൂഡ, അര്‍ഷദീപ് സിങ്ങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരമായാണ് ഇവര്‍ എത്തിയത്. അതേ സമയം ഇംഗ്ലണ്ടിനു രണ്ട് മാറ്റങ്ങളുണ്ട്. വില്ലി, ഗ്ലെന്‍സണ്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ടോപ്ലെ, മില്‍സ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി.

അതേ സമയം ടോസ് വേളയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, റിഷഭ് പന്തിന്‍റെ പേര് മറന്നു പോയി. 4 മാറ്റങ്ങള്‍ ആരൊക്കെയാണ് എന്ന് പറയുന്നതിനിടെയാണ് നാലാമത്തെ പേര് മറന്നു പോയത്.

India (Playing XI): Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

England (Playing XI): Jason Roy, Jos Buttler(w/c), Dawid Malan, Liam Livingstone, Harry Brook, Moeen Ali, Sam Curran, David Willey, Chris Jordan, Richard Gleeson, Matthew Parkinson