ബംഗ്ലാദേശിൽ എതിരായ മൂന്നാം ഏകദിന പരമ്പരയിൽ രോഹിത് ശർമ കളിക്കില്ല. പരിക്കു മൂലം താരം നാട്ടിലേക്ക് മടങ്ങും. മുംബൈയിലേക്ക് വിദഗ്ധ ഡോക്ടറുടെ സേവനത്തിനായി താരം മടങ്ങും എന്ന് അറിയിച്ചത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്.
മൂന്നാം ഏകദിന മത്സരത്തിൽ നിന്നും കുൽദീപ് സെന്നും ദീപക് ചഹാറും പരമ്പരയിൽ നിന്നും പുറത്തായി. ആദ്യ രണ്ട് ഏകദിന മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നഷ്ടമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തിൽ അഞ്ച് റൺസിനും ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനുമാണ്. ഇന്ത്യ പരാജയപ്പെട്ടത്.
മത്സരത്തിനിടെ പരിക്കേറ്റ് രോഹിത് ശർമ്മ ഹോസ്പിറ്റലില്‍ പോയതിനു ശേഷമാണ് ഇന്ന് ബാറ്റിങ്ങിന് ഇറങ്ങിയത്. വെടിക്കെട്ട് പ്രകടനം നടത്താൻ താരത്തിന് സാധിച്ചു. മൂന്ന് ഫോറുകളും അഞ്ച് സിക്സറും ഉൾപ്പെടെ 28 പന്തിൽ 51 റൺസ് ആണ് താരം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 271 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി 102 പന്തിൽ 82 റൺസ് നേടി ശ്രേയസ് അയ്യരും 56 പന്തുകളിൽ നിന്ന് 56 റൺസുമായി അക്സർ പട്ടേലുമാണ് തിളങ്ങിയത്.