ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ എല്ലാം തന്നെ വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് കോഹ്ലിക്ക് തന്റെ ഏകദിന ക്യാപ്റ്റൻസി റോളും നഷ്ടമായത്. ടി :20 നായകൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മയെയാണ് വിരാട് കോഹ്ലിക്ക് പകരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിൽ ഏകദിന ക്യാപ്റ്റനായി രോഹിത് ശർമ്മ അരങ്ങേറ്റം കുറിക്കുമ്പോൾ എല്ലാവിധ ശ്രദ്ധയും വിരാട് കോഹ്ലിയിലേക്കാണ്.
തന്നെ പൂർണ്ണമായി അവഗണിച്ചുള്ള ബിസിസിഐ തീരുമാനത്തിൽ വിരാട് കോഹ്ലി പ്രതിഷേധം തുടരുമ്പോൾ എങ്ങനെ ഈ വിഷയത്തിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കം പ്രതികരിക്കുമെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യൻ താരങ്ങൾ എല്ലാം ഇതിനകം മുംബൈയിൽ പരിശീലന സെക്ഷൻ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ വിരാട് കോഹ്ലി ഇതുവരെ ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടില്ലെന്നാണ് സൂചന
എന്നാൽ ഇന്നലെ ഇന്ത്യൻ ടീമിനോപ്പം ചേർന്ന നായകൻ രോഹിത് ശർമ്മ, റിഷാബ് പന്ത് എന്നിവർ കഠിനമായ പരിശീലനം നടത്തിയപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറുന്നത് രോഹിത് ശർമ്മയുടെ പരിക്കാണ്. താരം ഇന്നലെ പരിശീലനത്തിനിടയിൽ പരിക്ക് കാരണം പാതിവഴിയിൽ ടീം ക്യാംപിലേക്ക് പോയതാണ് ഇന്ത്യൻ ടീമിനെ അലട്ടുന്നത്.കൂടാതെ മോശം ഫോമിലുള്ള രഹാനെയും രോഹിത്തിനും ഒപ്പം പരിശീലനത്തിൽ വളരെ അധികം സജീവമായിരുന്നു.
ഇന്നലെ ഇന്ത്യൻ ടീമിലെ തന്നെ ഏറ്റവും പരിചയസമ്പന്നനും ഒപ്പം വളരെ മികച്ച ത്രോഡൗൺ വിദഗ്ധനുമായിട്ടുള്ള രഘു എന്നറിയപ്പെടുന്നതായ രാഘവേന്ദ്രയുടെ ത്രോ ഡൗണിൽ രോഹിതിന്റെ ഗ്ലൗസുകളിൽ കൊണ്ടു. ശേഷം രോഹിത് ശർമ്മ വളരെ അധികമായി വേദനയോടെ കാണപ്പെട്ടു. തുടർന്ന് പരിശീലനം അവസാനിപ്പിച്ച് മടങ്ങിയ രോഹിത് കാണികൾക്ക് ഒപ്പം അകലം പാലിച്ച് സെൽഫി എടുക്കാൻ കൂടി തയ്യാറായി. അതേസമയം രോഹിത് ശര്‍മ്മയുടെ പരിക്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു തരം റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.